ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (NLP) എന്ന്
കേട്ടിട്ടുണ്ടോ?
നമുക്ക് ആവശ്യമുള്ള ഔട്ട്പുട്ട് കിട്ടാന്‍ നമ്മള്‍ സോഫ്റ്റ്‌വെയര്‍
പ്രോഗ്രമ്മുകള്‍ ചെയ്യാറില്ലേ, അതുപോലെ ജീവനുള്ള മനുഷ്യരില്‍ ആവശ്യമുള്ള
ഔട്ട്പുട്ട് കിട്ടാന്‍ ഡിസൈന്‍ ചെയ്യുന്ന പ്രോഗ്രാമാണ് ഈ എന്‍ എല്‍ പി.
പ്രൊഫഷണല്‍
ട്രൈയിനെര്സ് ആവാന്‍ NLP സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
പക്ഷെ ഈ മേഖലയില്‍ ഒന്ന് ചുവടു പിടിച്ചു വരാനുള്ള
പാട് കുറച്ചൊന്നും അല്ല. മനുഷ്യ മനസ്സുകളെ സ്വാധീനിക്കുക അത്ര എളുപ്പം അല്ലല്ലോ.
മാത്രമല്ല മുന്‍പത്തെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ വ്യക്തിജീവിതത്തില്‍ ചെറിയൊരു
കളങ്കം പോലും ഈ മേഖലയിലെ ഭാവി ഇല്ലാതാക്കും.
പക്ഷെ ക്ലച്ചു പിടിച്ചാല്‍ ഉഗ്രന്‍
ബിസിനസ്സും ആണ്. മികച്ച വ്യക്തിത്വ
പരിശീലകര്‍ക്കും മോട്ടിവേഷണല്‍ സ്പീകേര്‍സിനും ആഗോളതലത്തില്‍ തന്നെ വന്‍ ഡിമാന്‍ഡ്
ആണ്. നല്ല സെല്‍ഫ് ബ്രാന്‍ഡ് കെട്ടിപ്പടുത്ത ട്രെയിനര്‍മാര്‍ക്ക് മണിക്കൂറിനു
ലക്ഷങ്ങള്‍ ആണ് ഫീസ്.
മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ തൊഴിലാളികളുടെ
ഉല്പാദന ക്ഷമത കൂട്ടാന്‍, മാനേജ്‌മന്റ് സ്കൂളുകളില്‍ മികച്ച ലീഡര്‍മാരെ വാര്‍ത്തെടുക്കാന്‍
, ഒക്കെ കൃത്യമായ ഇടവേളകളില്‍ സ്ഥാപനങ്ങള്‍ പരിശീലന പരിപാടികള്‍ നടത്താറുണ്ട്.
മിക്കവാറും ട്രെയിനര്‍മാരുടെ ‘പ്ലാന്‍ B’ ബിസ്സിനസ്സ്
ആണ് പുസ്തകം എഴുത്ത്. പുസ്തകം വഴി പ്രോഗ്രാമുകളും കിട്ടും പ്രോഗ്രാമുകള്‍ വഴി
പുസ്തകങ്ങളും വില്‍ക്കാം. ശിവ് ഘേര, റോബിന്‍ ശര്‍മ, അരിന്ദം ചൗധരി, സജീവ് നായര്‍,
പോള്‍ റോബിന്‍സന്‍, പവന്‍ ചൗധരി തുടങ്ങിയ നമുക്കറിയാവുന്ന ഒട്ടുമിക്ക മുന്‍നിര
ട്രയിനര്‍മാരും സ്വന്തമായി പുസ്തകങ്ങള്‍ എഴുതിയവര്‍ തന്നെ.
ചിലത് മികച്ച നിലവാരം പുലര്‍ത്തുന്ന സൃഷ്ടികള്‍
ആണെന്കില്‍ ചിലത് കേട്ട് മടുത്ത വിഷയങ്ങളുടെ തനി ആവര്‍ത്തനവും കോപ്പിയടികളും ആവും.
രണ്ടോ മൂന്നോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന
പരിശീലന പരിപാടികള്‍ക്ക് ആളൊന്നിന് ഇരുപത്തയ്യായിരം മുതല്‍ മുകളിലേക്കാണ്
മിക്കവരുടെയും ഫീസ്. പക്ഷേ, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ ശീതികരിച്ച മുറികളില്‍
നടത്തുന്ന പല പരിശീലന പരിപാടികളോടും വ്യക്തിപരമായി എനിക്ക് താല്പര്യം ഇല്ല.
ചില
പരിപാടികളില്‍ പങ്കെടുത്തും മറ്റു പലതിലും പങ്കെടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും
കൂട്ടിവയിച്ചപ്പോള്‍ തോന്നിയതാണ്.
"Business Is Not Rocket Science"
അതെ, എഴുതി വച്ചത് ഏറ്റുപിടിച്ചു വിജയിപ്പിക്കാന്‍
ബിസ്സിനസ്സ് റോക്കറ്റ് സയന്‍സ് അല്ല. നന്നായി ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാനും
പ്രത്യേക ശബ്ദത്തില്‍ ഗുഡ് മോര്‍ണിംഗ് വിഷ് ചെയ്യാനും അറിഞ്ഞാല്‍ നല്ല സംരംഭകന്‍
ആവില്ല. പ്രയോഗികതയില്‍ ഊന്നിയ പരിശീലനങ്ങള്‍ വളരെ കുറവാണു. അനുഭവങ്ങളില്‍ നിന്ന്
ലഭിക്കുന്ന പാഠങ്ങള്‍ക്ക് പകരമാവില്ല ഒന്നും.
പരിശീലന രീതി കൊണ്ടും അവതരണ മികവ് കൊണ്ടും വളരെ വ്യത്യസ്തമായ ഒരു ട്രെയിനിംഗ് പ്രോഗ്രാം ആണ് 'ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ' Turning Point. കൂടുതല്‍ അറിയൂ.
No comments:
Post a Comment