When I am down and, oh, my soul, so weary;
When troubles come and my heart burdened be...
Then I am still and wait here in the silence,
Until you come and sit awhile with me.
You raise me up, so I can stand on mountains;
You raise me up to walk on stormy seas;
I am strong when I am on your shoulders;
You raise me up to more than I can be.
ഫേസ്ബുക്കില്‍ കയറിയ ആദ്യകാലങ്ങളില്‍ എപ്പോളോ ആണ്, ആരോ ഷെയര്‍ ചെയ്ത Josh Groban ന്‍റെ ആല്‍ബത്തിലെ You Raise Me Up... കാണുന്നത്. അതിനൊരു ഊര്‍ജ്ജമുണ്ടായിരുന്നു. കൃപയിലും കര്‍മ്മയിലും ആത്മചൈതന്യത്തിലും വിശ്വാസമുള്ളത്കൊണ്ടാവാം, വരികളിലൂടെ ഞാന്‍ ഒട്ടേറെ തവണ കയറിയിറങ്ങി. നാലിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ചില നിമിഷങ്ങളില്‍ ഇത് കേള്‍ക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കും. കേള്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയിലാണെങ്കിലോ എങ്ങനെയെങ്കിലും കേള്‍ക്കാനുള്ള വഴി ഞാന്‍ കണ്ടെത്തും. അങ്ങനെയൊരിക്കല്‍ യാത്രക്കിടയില്‍ അല്പം ഊര്‍ജ്ജത്തിന്റെയും പ്രചോദനത്തിന്റെയും അത്യാവശ്യമുണ്ടായപ്പോള്‍ വഴിയിലറങ്ങി ഒരു ഇന്റര്‍നെറ്റ് കഫെയില്‍ കയറി ഞാന്‍ കേട്ടിട്ടുണ്ട് ഈ പാട്ട്. ( ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വട്ടാണെന്ന് തോന്നുണ്ടാവുമല്ലേ.. ? )
ഓടുമ്പോള്‍ സ്വയം ചാര്‍ജ് ആവുന്ന കാര്‍ ബാറ്ററിയാവാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇടയ്ക്കിടെ ചാര്‍ജ്ജ് തീര്‍ന്നു പോവുന്ന കൂട്ടത്തിലായോണ്ട് ഇങ്ങനെ പല External Source കളും വേണ്ടിവരാറുണ്ട്. വരികള്‍ക്കോ ഈണത്തിനോ അപ്പുറം എനിക്കതില്‍ എന്നെ ബന്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. അതെങ്ങനെയാണെന്ന് ഓര്‍ത്തപ്പോള്‍ ഓര്‍മ്മയില്‍ വന്ന ചില സന്ദര്‍ഭങ്ങള്‍ പറയട്ടെ...
ഞാനെന്‍റെ അമ്മയെക്കുറിച്ച് ഈയെഴുതിയത് ആദ്യം ബ്ലോഗിലായിരുന്നില്ല. ഒരു മെയില്‍ ഡ്രാഫ്റ്റിലായിരുന്നു. എഴുതാന്‍ പ്രേരണയായതോ.. ഈ വരികളും. You Raise Me Up.. To More Than I Can Be... ഋഷി ഓരോ മനുഷ്യനെയും 'ഹേ .. അമൃതസ്സ്യ പുത്രാ.. ' ( അമരത്വത്തിന്റെ മക്കളെ.. ) എന്ന് വിളിച്ചത് കേവലമൃത്യുവില്‍ നിന്ന് അമരത്വത്തിന്റെ വിഹായസ്സിലേക്ക് അറിവും ഊര്‍ജ്ജവും നല്‍കി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാവണം. അതിലാദ്യം വരുന്നത് മാതാവല്ലാതെ മറ്റാരാണ്..
ജോലിയുടെ തിരക്കില്‍ നിന്ന് ആ മൂന്നു ദിവസങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഒരുപാടു പണിപ്പെട്ടു. നാല് വര്ഷം മുന്‍പ് ചിന്മയ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനില്‍ കുട്ടികളുടെ ഒരു ക്യാമ്പ് വളന്റിയര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. അധികം പരിചയങ്ങള്‍ ഇല്ലാതെ വല്ലാതെ ഒറ്റപ്പെട്ടുപോയ ആദ്യദിവസം. അപ്രതീക്ഷിതമായി ജോലിയില്‍ ചില പ്രശ്നങ്ങള്‍. ഒപ്പം ചെറിയ പനിയും. വിഷാദത്തിന്റെ മൂടുപടം എന്നെ പൊതിഞ്ഞ നിമിഷങ്ങള്‍. പ്രശ്നങ്ങളെ ഓര്‍ത്തുള്ള ഭയവും ശങ്കയും കൊണ്ട് ഞാനാ മുറിയില്‍ ഇരിപ്പുറയ്ക്കാതെ നടന്നു. സംഘര്‍ഷത്തിന്റെ ആധിക്യം കൊണ്ട് വീര്‍പ്പുമുട്ടി. ചുവരിലെ ഗുരുദേവന്‍റെ ഫ്രെയിം ചെയ്ത ചിത്രം എന്നെ നോക്കി പുഞ്ചിരിച്ചു. ചിന്തകനും വാഗ്മിയും സന്യാസിയായി പരിണമിച്ച പ്രതിഭാസമാണ് ചിന്മയാനന്ദ സ്വാമിജി . ചിത്രത്തിനടുത്തെക്ക് ചെന്ന് നോക്കി നില്‍ക്കുമ്പോള്‍ എന്‍റെ ചെവിയിലേക്ക് ഈ പാട്ട് ഒഴുകിയെത്തി. അടുത്ത മുറിയിലെ ആരോ മൊബൈലിലോ മറ്റോ വച്ചതാണ്. You Raise Me Up.. So I can Stand On Mountains... അകസ്മികമായിരുന്നു... ഒപ്പം ഒരു ശുഭ സൂചകവും. ഗുരുദേവന്‍റെ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ള വാക്കുകളില്‍ ഞാന്‍ വിരലോടിച്ചു. പല തവണ വായിച്ചു.
"The real men of achievement are people who have the heroism to fuel more an more enthusiasm in their work when they face more and more difficulties."
കമ്പനി ബംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്യാനും, രണ്ടുപേരെ പുതുതായി എടുക്കാനുമുള്ള തീരുമാനം അപ്പോള്‍ ഉണ്ടായതായിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്നു പ്രശങ്ങള്‍ക്ക് മൊത്തം പരിഹാരമായി.
വര്‍ഷങ്ങള്‍ക്കിപ്പുറം.. ആറു മാസങ്ങള്‍ക്ക് മുന്‍പ് .. വീണ്ടുമൊരു നിര്‍ണായകമായ ഘട്ടത്തില്‍... പുതിയ ആശയത്തിന്‍റെ പ്രസന്റേഷന്‍ നടക്കുന്നു. കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിന്‍റെ റിസപ്ഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. മനസ്സ് കാലിയാണ്. I mean , Blank ! കാര്യങ്ങള്‍ എവിടെ പറഞ്ഞു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ഒരു ഐഡിയയും ഇല്ല. വിജയകരമായി അവതരിപ്പിക്കാം എന്ന് ഒരു പ്രതീക്ഷയും ഇല്ല. ഏതോ കീര്‍ത്തനത്തിന്റെ ഇന്‍സ്ട്രുമെന്‍റെല്‍ മ്യൂസിക് ഹോട്ടലില്‍ എങ്ങും തകര്‍ത്തു പാടുന്നു. മുന്‍പിലിരിക്കുന്നയാളുടെ പ്രൊജെക്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ ബ്ബ..ബ്ബ..ബ്ബ... അടിച്ചു നില്‍ക്കുന്നു. പെട്ടെന്നാണ് ബാക്ക് ഗ്രൌണ്ട് മ്യൂസിക് മാറിയത്. എന്‍റെ തോന്നലാണെന്നാണ് ഞാനാദ്യം കരുതിയത്. ഈ ഗാനം തന്നെയാണ് അവിടെ ശരിക്കും പ്ലേ ആവുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരു നിമിത്തം പോലെ.. ശേഷം ഞാനാ പ്രസന്റേഷന്‍ ഭംഗിയായി കൈകാര്യം ചെയ്തു എന്ന് പറയേണ്ടതില്ലലോ.
ഉള്ളിലെ വിശ്വാസത്തെയും ശക്തിയെയും ബലപ്പെടുത്തുന്നതിനോടൊപ്പം ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു ഉണര്‍ത്തുപാട്ടാണ് ഇതെനിക്ക്. :)
ഉള്ളിലെ വിശ്വാസത്തെയും ശക്തിയെയും ബലപ്പെടുത്തുന്നതിനോടൊപ്പം ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു ഉണര്‍ത്തുപാട്ടാണ് ഇതെനിക്ക്. :)
Casino de Cordoba in de Cordoba - DRMCD
ReplyDeleteWelcome to DORCE BONUS! The world-renowned gambling resort welcomes a 울산광역 출장샵 whole host of talented 청주 출장샵 and 남원 출장안마 talented people to your casino floor to 사천 출장안마 see 군포 출장샵 who