സലൂണില്‍ പോവുന്ന വഴിക്കാണ് ഞാന്‍ ഓര്‍ത്തത്.. ഇക്കണ്ട കാലമത്രേം ഞാനീ സാദാ കട്ടോ ഫോര്‍മല്‍ കട്ടോ അല്ലാതെ വേറെ ഒരു സ്റ്റൈലും മുടിയില്‍ പരീക്ഷിച്ചിട്ടില്ല.. Punk Cut ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. കണ്ടിട്ടില്ലേ, സൈഡില്‍ ഓക്കേ പറ്റെ വെട്ടില്‍ മുകളില്‍ അറ്റെന്‍ഷനില്‍ നില്‍ക്കുന്ന Punk Hair ?
എനിക്കാ താത്തയെ ഒരു വര്‍ഷമായിട്ടറിയാം. 17 മത്തെ വയസ്സില്‍ കല്യാണം കഴിക്കപ്പെട്ടു, 18 വയസ്സില്‍ ഒരു കുഞ്ഞുണ്ടായി.. ഇരുപതാമത്തെ വയസ്സില്‍ ഉപേക്ഷിക്കപ്പെട്ടു. കുഞ്ഞിനിപ്പോള്‍ ആറു വയസ്സ്. വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യമില്ലാത്തവിധം പഴയ ഓര്‍മ്മകള്‍ അവരെ വേട്ടയാടിയിരുന്നു. ജോലി ചെയ്യുന്ന ഓഫീസില്‍ കഴിഞ്ഞ വര്ഷം ജോയിന്‍ ചെയ്ത ഒരാള്‍, ഇവരുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാള്‍, അവരോടു ഇഷ്ടം പറഞ്ഞു. അയാളുടെ പ്രണയം ആത്മാര്‍ത്ഥമാണ്. തന്നെ മാത്രമല്ല തന്‍റെ കുഞ്ഞിനേയും സ്വന്തമെന്നപോള്‍ സ്നേഹിക്കുമെന്നവര്‍ക്കറിയാം. സമ്മതം മൂളാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഉള്ളില്‍ ഉള്ളത് ഈ മൂന്നു വാക്കുകള്‍ ആണ്.
ആളുകള്‍ എന്ത് പറയും?
സുന്ദരനും സുമുഖനും വിദ്യാസമ്പന്നനുമായ ചെറുപ്പക്കാരനെ , ഭര്‍ത്താവുപേക്ഷിച്ച, ഒരു കുഞ്ഞുള്ള, അന്യസമുദായക്കാരിയായ ഒരു പെണ്ണ് വിവാഹം കഴിച്ചാല്‍ ആളുകള്‍ എന്ത് പറയും? അയാളുടെ ജീവിതം നശിപ്പിച്ചെന്നു പഴി കേള്‍ക്കാന്‍ വയ്യ. സമുദായവും സമൂഹവും വെറുതെ ഇരിക്കില്ല. ഒടുവില്‍ അയാള്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് മുന്നില്‍ താത്തയ്ക്ക് രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ആയകാലത്ത് പ്രണയിക്കുന്നവരെ ശുദ്ധികലശം നടത്തി കെട്ടിച്ചു വിടാന്‍ വടിയും വാളും കൊണ്ട് സംഘടനകള്‍ ഇറങ്ങുന്ന കാലമാണ്. അപ്പോള്‍ വയസ്സാം കാലത്ത് പ്രണയിച്ചാലോ? നാട്ടിലാണ് ഇത് നടന്നത്. ഇത്തിരി മുന്‍പ്. കേട്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ചു. വീട്ടിലെ കുട്ടികള്‍ ഈ 'നാറിയ' കഥ അറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പണിപ്പെട്ടു.
തലകറങ്ങി വീണ് സര്‍ക്കാരാശൂത്രിയില്‍ കിടക്കുമ്പോള്‍ ആണ് അയാള്‍ അയമ്മയെ പരിചയപ്പെടാന്‍ ഇട വന്നത്. കയ്യൊടിഞ്ഞു കിടക്കുന്ന അയലത്തെ ചെക്കന് കൂട്ടിരിക്കാന്‍ വന്നതാണ് അയമ്മ . അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള 'വൃദ്ധനും' 'വൃദ്ധയും'. അയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. അയമ്മയാവട്ടെ കല്യാണം കഴിക്കാന്‍ മറന്നുപോയ കൂട്ടത്തിലും.
ആളുകളെന്തു പറയും എന്നോര്‍ത്ത് ഒരുപാടു ആകുലപ്പെട്ടിരിക്കണം ഇരുവരും. എങ്കിലും ജീവിത സായാഹ്നത്തില്‍ ഒന്നിച്ചു കഴിയാന്‍ അവര്‍ സധൈര്യം തീരുമാനിച്ചു. വാര്‍ത്തകേട്ടപ്പോള്‍ ഞാന്‍ മനസ്സ്കൊണ്ട് തൊഴുതു അവരെ. ആളുകള്‍ മൂക്കത്ത് വിരല്വച്ചപ്പോള്‍ ഞാനും അമ്മയും പറഞ്ഞു ചിരിച്ചു. സന്തോഷമുള്ള കാര്യം. പക്ഷേ അവര്‍ പരാജയപ്പെട്ടു. വയസ്സാങ്കാലത്ത് പേരുദോഷം കേള്‍പ്പിച്ചാല്‍ പെണ്മക്കളെ വീട്ടില്‍ തിരിച്ചു കൊണ്ട് വിടുമെന്ന് മരുമക്കളുടെ ഭീഷണി.
അതിനെല്ലാം അപ്പുറമായിരുന്നു വകയിലൊരു അനന്തിരവന്‍ കവലയില്‍ വച്ച് അയാളെ പിടിച്ചുനിര്‍ത്തി വിളിച്ചു പറഞ്ഞത്. വയസ്സാന്‍ കാലത്ത് കഴപ്പ് കൂടുതലാണെങ്കില്‍ കിളി പോലത്തെ പെണ്ണുങ്ങളെ കൊണ്ട്തരാം, വല്ല ചില്ലറയും കൊടുത്താല്‍ മതിയല്ലോ എന്ന്.. അയമ്മയെ അതിലും തരം താഴ്ത്തിക്കൊണ്ട് വേറെയും കുറെ..
ഒന്നിച്ചു ജീവിചില്ലെങ്കിലും ഇങ്ങനെ ആരേം കൊണ്ട് പറയിക്കണ്ട എന്ന് കരുതിയാവും, അവര്‍ രണ്ടു പേരും ആ തീരുമാനം ഉപേക്ഷിച്ചു.
ഇനിയുമെത്ര കിടക്കുന്നു.. ആരൊക്കെയോ എന്തൊക്കെയോ പറയുമെന്ന് കരുതി അവനവനാവാന്‍ ആവാതെ , ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പറ്റാതെ , ആഗ്രഹിച്ചത് അനുഭവിക്കാന്‍ കഴിയാതെ പോയ ജന്മങ്ങള്‍...
മുടി വെട്ടി വെട്ടി ഏതാണ്ട് സംഗതികള്‍ ഷേപ്പ് ആയി വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് മനസ്സിലായി.. സംഗതി കൊള്ളാം.. ഉദേശിച്ചതിലും ഉഗ്രന്‍. പക്ഷെ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഛെ.. ആളുകള്‍ എന്ത് പറയും? ഞാന്‍ ചേട്ടനോട് പതുക്കെ പറഞ്ഞു..
'അതേയ്.. ഇത്തിരി നോര്‍മല്‍ ആക്കിക്കൊള് ട്ടോ.. ഇത്ര വേണ്ട.. "
ഹുദാ.. ഗുവാ.. ഗവാ..
പങ്കും ഇല്ല പിണ്ണാക്കും ഇല്ല. തിരിച്ചു വരുമ്പോള്‍ എനിക്ക് നിരാശ തോന്നി. എനിക്ക് അത് ചെയ്യണമെന്നുണ്ടായിരുന്നു , കണ്ടപ്പോള്‍ എനിക്ക് വലിയ തെരക്കെടില്ലാ ന്നു തോന്നുകേം ചെയ്തു. എന്നിട്ടും ഞാന്‍ എന്തെ വേണ്ടാന്ന് വച്ചേ? ആ മൂന്നു നശിച്ച വാക്കുകള്‍.. ! ആളുകള്‍ എന്ത് പറയും !
ഒരുമാതിരിപ്പെട്ട ആളുകളുടെ ഒക്കെ ജീവിതം ചെറിയ രീതിയിലോ വലിയ രീതിയിലോ ചിലപ്പോ മുഴുവനായോ നശിപ്പിച്ചു കയ്യില്‍ കൊടുത്ത ഒരു പീസ് ഓഫ് തോട്ട് ആണ് ഇത്. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. ഇട്ടാല്‍ ചിക്കന്‍ ലെഗ് പോലെ തോന്നിക്കും എന്ന് പറഞ്ഞ് എടുക്കാതിരുന്ന ഒരു ചിനോസ് സ്കിന്നി പാന്റും ഒരിക്കലിട്ടപ്പോള്‍ ലോഡിംഗ് തൊഴിലാളിയെപ്പോലുണ്ട് എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ ഊരി മടക്കി വച്ച നീല ഷര്‍ട്ടും ഒരു ദിവസം രണ്ടു കല്‍പ്പിച്ച് ഒന്നിച്ചിട്ടപ്പോള്‍ സംഗതി കളറായത് ഞാനോര്‍ത്തു.
ഇതൊക്കെ ചെറുത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. മുടി വെട്ടുന്നതിനും ഡ്രസ്സ് സെലക്ട് ചെയ്യുന്നതിനും മറ്റുള്ളവര്‍ പറയുന്നത് കാര്യമേ ആക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നിട്ട് നിങ്ങളിലെത്ര പേര്‍ ആഗ്രഹിച്ച സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്? നിങ്ങളുതുവരെ ഉപയോഗിക്കാത്ത ഒരു നിറം, നിങ്ങള്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു ഹെയര്‍സ്റ്റൈല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നതാവും.
അല്ലെങ്കിലും ഇതൊക്കെ നിസ്സാര കാര്യമാണ്. ചുറ്റുമുള്ളവര്‍ എന്ത് പറയും / കരുതും എന്ന് പേടിച്ച് ജീവിതം തന്നെ നശിപ്പിച്ചവരുടെ മുന്‍പില്‍ ഇതൊക്കെ നിസാരം തന്നെയാണ്.
ആളുകള്‍ എന്ത് പറയും?
സുന്ദരനും സുമുഖനും വിദ്യാസമ്പന്നനുമായ ചെറുപ്പക്കാരനെ , ഭര്‍ത്താവുപേക്ഷിച്ച, ഒരു കുഞ്ഞുള്ള, അന്യസമുദായക്കാരിയായ ഒരു പെണ്ണ് വിവാഹം കഴിച്ചാല്‍ ആളുകള്‍ എന്ത് പറയും? അയാളുടെ ജീവിതം നശിപ്പിച്ചെന്നു പഴി കേള്‍ക്കാന്‍ വയ്യ. സമുദായവും സമൂഹവും വെറുതെ ഇരിക്കില്ല. ഒടുവില്‍ അയാള്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് മുന്നില്‍ താത്തയ്ക്ക് രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ആയകാലത്ത് പ്രണയിക്കുന്നവരെ ശുദ്ധികലശം നടത്തി കെട്ടിച്ചു വിടാന്‍ വടിയും വാളും കൊണ്ട് സംഘടനകള്‍ ഇറങ്ങുന്ന കാലമാണ്. അപ്പോള്‍ വയസ്സാം കാലത്ത് പ്രണയിച്ചാലോ? നാട്ടിലാണ് ഇത് നടന്നത്. ഇത്തിരി മുന്‍പ്. കേട്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ചു. വീട്ടിലെ കുട്ടികള്‍ ഈ 'നാറിയ' കഥ അറിയാതിരിക്കാന്‍ മുതിര്‍ന്നവര്‍ പണിപ്പെട്ടു.
തലകറങ്ങി വീണ് സര്‍ക്കാരാശൂത്രിയില്‍ കിടക്കുമ്പോള്‍ ആണ് അയാള്‍ അയമ്മയെ പരിചയപ്പെടാന്‍ ഇട വന്നത്. കയ്യൊടിഞ്ഞു കിടക്കുന്ന അയലത്തെ ചെക്കന് കൂട്ടിരിക്കാന്‍ വന്നതാണ് അയമ്മ . അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള 'വൃദ്ധനും' 'വൃദ്ധയും'. അയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. അയമ്മയാവട്ടെ കല്യാണം കഴിക്കാന്‍ മറന്നുപോയ കൂട്ടത്തിലും.
ആളുകളെന്തു പറയും എന്നോര്‍ത്ത് ഒരുപാടു ആകുലപ്പെട്ടിരിക്കണം ഇരുവരും. എങ്കിലും ജീവിത സായാഹ്നത്തില്‍ ഒന്നിച്ചു കഴിയാന്‍ അവര്‍ സധൈര്യം തീരുമാനിച്ചു. വാര്‍ത്തകേട്ടപ്പോള്‍ ഞാന്‍ മനസ്സ്കൊണ്ട് തൊഴുതു അവരെ. ആളുകള്‍ മൂക്കത്ത് വിരല്വച്ചപ്പോള്‍ ഞാനും അമ്മയും പറഞ്ഞു ചിരിച്ചു. സന്തോഷമുള്ള കാര്യം. പക്ഷേ അവര്‍ പരാജയപ്പെട്ടു. വയസ്സാങ്കാലത്ത് പേരുദോഷം കേള്‍പ്പിച്ചാല്‍ പെണ്മക്കളെ വീട്ടില്‍ തിരിച്ചു കൊണ്ട് വിടുമെന്ന് മരുമക്കളുടെ ഭീഷണി.
അതിനെല്ലാം അപ്പുറമായിരുന്നു വകയിലൊരു അനന്തിരവന്‍ കവലയില്‍ വച്ച് അയാളെ പിടിച്ചുനിര്‍ത്തി വിളിച്ചു പറഞ്ഞത്. വയസ്സാന്‍ കാലത്ത് കഴപ്പ് കൂടുതലാണെങ്കില്‍ കിളി പോലത്തെ പെണ്ണുങ്ങളെ കൊണ്ട്തരാം, വല്ല ചില്ലറയും കൊടുത്താല്‍ മതിയല്ലോ എന്ന്.. അയമ്മയെ അതിലും തരം താഴ്ത്തിക്കൊണ്ട് വേറെയും കുറെ..
ഒന്നിച്ചു ജീവിചില്ലെങ്കിലും ഇങ്ങനെ ആരേം കൊണ്ട് പറയിക്കണ്ട എന്ന് കരുതിയാവും, അവര്‍ രണ്ടു പേരും ആ തീരുമാനം ഉപേക്ഷിച്ചു.
ഇനിയുമെത്ര കിടക്കുന്നു.. ആരൊക്കെയോ എന്തൊക്കെയോ പറയുമെന്ന് കരുതി അവനവനാവാന്‍ ആവാതെ , ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പറ്റാതെ , ആഗ്രഹിച്ചത് അനുഭവിക്കാന്‍ കഴിയാതെ പോയ ജന്മങ്ങള്‍...
No comments:
Post a Comment