"നീയാരാടാ വൈസ്രോയിയോ?"
വേണ്ടാത്ത ഭാഗത്ത് അധികപ്പറ്റ് കാണിക്കനോ പറയാനോ പോയാല്‍ അമ്മൂമ്മ ചോദിച്ചിരുന്ന ചോദ്യം. അപ്പൊ വൈസ്രോയി ആണ് പഠിച്ചു കഴിഞ്ഞാല്‍ ആവേണ്ട 'വല്ല്യ' ആള്‍ , പക്ഷേ ബ്രിട്ടീഷ് ഭരണം കഴിഞ്ഞതുകൊണ്ട് ആവാന്‍ പറ്റില്ല എന്ന് പിന്നെ മനസ്സിലായി.
മേല്പറഞ്ഞ അവസരങ്ങളില്‍ പക്ഷേ അമ്മ ചോദിക്കുന്നത് ഇങ്ങനെയായിരുന്നു, "നീയാരാ കലക്ടറോ?".
അന്വേഷിച്ച് മനസ്സിലാക്കി, കലക്ടര്‍ ആവാന്‍ പറ്റും !
പത്താം ക്ലാസ്സില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കാന്‍ വന്നത് സാക്ഷാല്‍ പാലാട്ട് മോഹന്‍ദാസ് സര്‍.,. പൂര്‍ണ്ണചന്ദ്രനെ പോലെ തിളങ്ങുന്ന കഷണ്ടിതലയും ഉന്മേഷം പ്രസരിപിക്കുന്ന മുഖശ്രീയുമായി അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ , ആ കൈകള്‍ എന്റെ കഴുത്തില്‍ അണിയിച്ച സ്വര്‍ണ്ണ മെഡലില്‍ മുറുക്കെപിടിച് മനസ്സില്‍ നൂറ്റൊന്ന്‍ ആവൃത്തി ഉറപ്പിച്ചതായിരുന്നു. സിവില്‍ സര്‍വീസ് എന്ന തീരുമാനം.
പക്ഷേ, കാലം കടന്നു പോയപ്പോള്‍ കൂട്ടലും കിഴിക്കലും നടത്തി ഞാനൊരു തീരുമാനത്തില്‍ എത്തിയിരുന്നു. എന്റെ പാഷന്‍ വേറെ എന്തിലോ ആണെന്ന്. സ്വന്തം ആശയങ്ങള്‍, ആവിഷ്കാരങ്ങള്‍, പ്രവര്‍ത്തന സ്വാതന്ത്ര്യം അങ്ങനെ പലതും നോക്കിയപ്പോള്‍ ഒരു സംരംഭകന്‍ ആവുക എന്നായി.
കേള്‍വിക്കും വായനയ്ക്കും നിരീക്ഷണങ്ങള്‍ക്കും അപ്പുറം ആണ് അനുഭവങ്ങളുടെ തലം. അത് അനുഭവിച്ചു തന്നെ അറിയണമല്ലോ. ഒരു നല്ല എഴുത്തുകാരനോ ബ്ലോഗ്ഗറോ ഒന്നും അല്ല. ഒരു സംരംഭകന്‍ എന്ന നിലയില്‍ കിട്ടിയ അറിവുകള്‍, നല്ല ആശയങ്ങള്‍, അവസരങ്ങള്‍ , നിരീക്ഷണങ്ങള്‍ തുടങ്ങിയവ കുത്തിക്കുറിക്കാന്‍ ഒരു ബ്ലോഗ്.. , ഇപ്പൊ അത്രയെ ഉദ്ദേശിച്ചിട്ടുള്ളൂ.
വായിക്കുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , സംശയങ്ങള്‍ ഉണ്ടെങ്കില്‍ മെയില്‍ ചെയ്യുമല്ലോ. ranjithkb09@gmail.com
Good start......!!!! Wishing you all the very best !
ReplyDeleteLet this be an inspiration for others....
xpcting more .....
ReplyDelete"നീയാര് മജിസ്ട്രേട്ടോ?" എന്ന ചോദ്യമായിരുന്നു ഞാന്‍ കേട്ടത്. അതുകൊണ്ടാവണം ആരുമാകാതെ പോയത്. സംരംഭകനും സംരംഭത്തിനും ആശംസകള്‍ !
ReplyDelete