പലപ്പോഴും ഓര്‍ക്കാറുണ്ട് ഇതെന്താ ഇങ്ങനെ?
"ബഹുരാഷ്ട്രകുത്തക കമ്പനികളുടെ കച്ചവട താല്പര്യങ്ങല്‍ക്കെതിരെ........
പിന്നെ ബഹുരാഷ്ട്രകമ്പനികള്‍ക്ക് കച്ചവട താല്പര്യങ്ങള്‍ അല്ലാതെ സേവന താല്പര്യങ്ങള്‍ ആണോ ഉണ്ടാവുക??
'ചെടി വളരുന്നതിനു എതിരെ.. ' എന്ന് പറയുന്ന പോലെ തോന്നി.
ഒന്നാമന്‍ : ഡേയ്, അവന്‍ ശരിയില്ല.
രണ്ടാമന്‍ : അതെന്താ?
ഒന്നാമന്‍ : പുള്ളിക്ക് ബിസ്സിനസ്സ് മൈന്‍ഡ് ആണ്. അടുപ്പിക്കാന്‍ പറ്റില്ല.
രണ്ടാമന്‍ : ........??????? ..............(നിശബ്ദം)
പാവം രണ്ടാമന്‍.. , മിക്കവാറും എന്നെപ്പോലെയുള്ള പാവം കച്ചവടക്കാരായിരിക്കും.
മറ്റേ പുള്ളി ഒരു ആത്മീയ കച്ചവടക്കാരന്‍ ആണ് പോലും. ശ്വാസം വിടാന്‍ പഠിപ്പിക്കാന്‍ ഒക്കെ ഇപ്പൊ എന്താ ഫീസ്.
ഡിമാന്‍ഡ് ഉള്ള ഏതിനും സപ്ലൈ ഉണ്ടാവും. ആ ഡിമാന്‍ഡ് വേണ്ട വിധം തിരിച്ചറിഞ്ഞ് സപ്ലൈ കൊടുക്കാന്‍ കഴിയുന്നവര്‍ ഞങ്ങളെ സംബന്ധിച്ച് കേമന്മാര്‍ തന്നെ സംശയം ഇല്ല.
കച്ചവടം എന്നാല്‍ മഹാപരാധം എന്ന ധാരണ മലയാളത്തിനും മലയാളിക്കും ഉള്ളത്ര അന്യനാട്ടില്‍ ഉണ്ടെന്നു തോന്നുന്നില്ല.
ഗുജറാത്തിലെ മാര്‍വാടികള്‍ മക്കളെ അവര്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കും. പക്ഷെ ജോലിക് പോവാന്‍ സമ്മതിക്കില്ല പോലും. മര്യാദയ്ക്ക് സ്വന്തമായി വല്ലതും ചെയ്തോണം.
കാലത്തിനു മുന്‍പേ ചിന്തിച്ചവര്‍, ലോകത്തിന്റെ ദിശ നിര്‍ണ്ണയിച്ചവര്‍., മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയവര്‍ .. എല്ലാം കച്ചവടക്കാര്‍..,.!
വെല്ലുവിളികളെ വിജയിച്ചവര്‍, ദുര്‍ഘടങ്ങളെ അതി ജീവിച്ചവര്‍ , വിജയങ്ങള്‍ സൃഷ്ടിച്ചവര്‍ ... അതേ കച്ചവടക്കാര്‍.,!!
ലോകം കണ്ടിട്ടുള്ള എല്ലാ 'സംഭവങ്ങളിലും' , അത് യുദ്ധങ്ങള്‍ ആയിക്കോട്ടെ, വിപ്ലവങ്ങള്‍ ആയിക്കോട്ടെ, ആരുടെയെങ്കിലും വന്‍ വിജയങ്ങളോ വലിയ പരാജയങ്ങളോ ആവട്ടെ, വൈശ്യന്റെ ഇടപെടല്‍ ഇല്ലാതെ ഒന്നും നടന്നിട്ടില്ല !!
അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം, മുതലാളിമാര്‍ക്കെതിരെ വിപ്ലവങ്ങള്‍ നയിച്ച് വിജയം കൈവരിച്ചതൊക്കെ കൊട്ടിപ്പാടി നടക്കുന്നത് കാണാം. അന്വേഷിച്ച് പഠിച്ചവര്‍ക്കറിയാം എല്ലാ വിപ്ലവങ്ങള്‍ക്കും പുറകില്‍ മുതലാളിമാരുടെ യുദ്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന്.
മുതലാളിയും മുതലാളിയും തമ്മില്ലുള്ള യുദ്ധത്തില്‍ തൊഴിലാളികള്‍ ഉപയോഗിയ്ക്കപ്പെട്ടു. ഒരു മുതലാളിയുടെ തകര്‍ച്ച മറ്റേ മുതലാളിയുടെ വിജയം ആയിരുന്നു. തൊഴിലാളികള്‍ അത് അവകാശപ്പെട്ടു !
പത്തു കൊല്ലം മുന്‍പ് അക്ഷയത്രിതീയ എന്താന്ന് കേള്‍ക്കാത്ത കേരളത്തില്‍ ഇന്ന് ആഴ്ചകള്‍ക്ക് മുന്‍പേ ബുക്കിംഗ് തുടങ്ങും അന്നേദിവസം സ്വര്‍ണ്ണം കിട്ടാന്‍..
കാര്യങ്ങള്‍ കുറെയൊക്കെ മാറിവരുന്നുണ്ട്. കുറെ പയ്യന്‍സ് സ്വന്തം സംരംഭങ്ങളില്‍ വിജയം കൊയ്തത് കൊണ്ടും പ്രാരാബ്ധങ്ങള്‍ ഇല്ലാത്ത മക്കള്‍ ഇത്തിരി റിസ്ക് എടുത്താല്‍ കുഴപ്പമില്ലെന്ന് രക്ഷിതാക്കള്‍ കരുതന്നത് കൊണ്ടും നവ - യുവ സംരംഭകര്‍ക്ക് ഇപ്പോള്‍ പിന്തുണ ഏറെയാണ്.
പോരട്ടെ പോരട്ടെ.. കാര്യങ്ങള്‍ മാറട്ടെ... ഇനിയും വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് ലോകം കാതോര്‍ക്കട്ടെ !
No comments:
Post a Comment