പ്ലസ് ടു പഠിക്കുന്ന കാലത്ത് ട്യൂഷന്‍ എടുത്തു കഴിഞ്ഞ് സൈക്കിളും പറപ്പിച് ബസ്
സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും മിക്കവാറും സ്കൂളിലേക്ക് ഉള്ള എട്ടര വണ്ടി
സ്റ്റോപ്പ് വിട്ടിട്ടുണ്ടാവും. തിങ്കളാഴ്ചയൊക്കെയാണെങ്കില്‍ ഞാന്‍ വിടില്ല.
പിന്നാലെ ഓടും. സ്റ്റോപ്പ് വിട്ട ബസ്സിനെ ഓടിപ്പിടിക്കാന്‍ ഞാന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ
അമ്മായീടെ മോനൊന്നും ആയിരുന്നില്ലെല്ലോ.
പക്ഷെ അതൊരു ‘കാല്‍ക്കുലേഷന്‍’ ആണ്. കൊടുവായൂരങ്ങാടി കടന്ന് തിങ്കളാഴ്ച ഈ ബസ്സ് അടുത്ത സ്റ്റോപ്പില്‍ എത്തണമെങ്കില്‍ മിനിമം ഒരു പത്ത് തവണ ഫുള്‍ ബ്രേക്ക് ഇടണ്ടി വരും. പാലക്കാട്ടും ത്രിശൂര്‍ക്കും പോവേണ്ട പച്ചക്കറികളും കൊണ്ട് പൊള്ളാച്ചിയില്ന്ന്‍ വരുന്ന ലോറികള്‍ കൊടുവയൂരിലെ അങ്ങാടിയലാണ് ഇറക്കുന്നത്. തിങ്കളാഴ്ച വരുന്ന ഈ ലോറികള്‍ ഉണ്ടാക്കുന്ന ബ്ലോക്ക് ഞങ്ങള്‍ നാട്ടുകാര്‍ക്ക് പരിചിതമാണ്....
മിക്കവാറും അങ്ങടിയ്ക്ക് ഉള്ളില്‍ വച്ച് തന്നെ ഞാന്‍ ബസ്സില്‍
ചാടിക്കേറിയിട്ടുണ്ടാവും അല്ലെങ്കില്‍ അടുത്ത ബാസ്സ്റൊപ്പില്‍ വച്ച്. ബസ്സിനു
പുറകെ ഓടി വരുന്ന കണ്ടാല്‍ കണ്ടക്ടര്‍ ഊതി നിര്‍ത്തില്ല ട്ടോ. ഒരുര്‍പ്യ സി ടി
കൊടുക്കണ പിള്ളരല്ലേ.
ഇങ്ങനെ ഓടിപ്പിടിച് ബസ്സില്‍ ചാടിക്കേറി
കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു സന്തോഷം ആണ്. മുഖത്ത് നെപ്പോളിയന്‍ ലോകം കീഴടക്കിയപ്പോ ഉണ്ടായിരുന്ന പോലത്തെ ഒരു ഭാവം ആയിരിക്കും. കിട്ടാത്ത ദിവസങ്ങളില്‍ അടുത്ത സ്റൊപ്പെതിയാല്‍
ഒന്നുമറിയാത്ത പോലെ ഒരു ചിരിയും പാസ്സാക്കി അടുത്ത ബസ്സിനു വെയിറ്റ് ചെയ്യും.
അവസാന നിമിഷം വരെയും പ്രതീക്ഷയോടെ ശ്രമിക്കാനും,
നേടാന്‍ പറ്റിയില്ലെങ്കില്‍ വിഷമം ഒരു ചിരിയിലൊതുക്കാനും പഠിപ്പിച്ച അവസരങ്ങള്‍ ആയിരിക്കാം അതൊക്കെ.
ശ്രമങ്ങള്‍ നടത്തിയിട്ടും കിട്ടാതെ വരുമ്പോള്‍ ഉള്ള നിരാശയെക്കളും നടത്താത്ത ശ്രമങ്ങള്‍ നല്‍കിയിട്ടുള്ള നിരാശകള്‍ക്കാണ് തീവ്രത കൂടുതല്‍.,. ലാലേട്ടന്‍ പറഞ്ഞത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടെക്കുകള്‍
ഇല്ലാലോ.
വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെയാണ്
സുഹൃത്ത് വിഷ്ണുവുമായി ഹരിദ്വാറിലേക്ക് പോയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍
അഹമ്മദാബാദ് വരെ. അവിടുന്ന് ഒരു ബര്‍ത്തില്‍ രണ്ടാളും കൂടെ ഹരിദ്വാറിലേക്ക്.
ദിവസങ്ങള്‍ക്ക് മുന്‍പേ സജിയെട്ടന്‍ അവിടെ എത്തിയിരുന്നു. പിറ്റേന്ന് മൂന്നു പേരും
ചേര്‍ന്ന് ഋഷികേശിലേക്ക്. രണ്ടു ദിവസം കഴിഞ്ഞ് ഉത്തരകാശിയിലെത്തി.കൈലസാശ്രമത്തില്‍ നിന്നാണ് ദിവസവും പല
സ്ഥലങ്ങളിലേക്കും പോയ്ക്കൊണ്ടിരുന്നത്. കേരളത്തില്‍ നിന്ന് മറ്റൊരു സംഘവും അവിടെ
എത്തിയിരുന്നു.
ഒരു പഞ്ചാബ്കാരന്റെ ജീപ്പിലാണ് അവരും ഞങ്ങളും
പിന്നെ ആശ്രമത്തിലെ സംന്യാസി മാധവ് ജിയും മാ ഫതയും ( റഷ്യന്‍ സ്വദേശിനി ,
ഗംഗോത്രിയിലെ മൈനസ് ഡിഗ്രി തണുപ്പില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ ധ്യാനത്തിന് ശേഷം
ഞങ്ങള്‍ എത്തുന്ന ദിവസം ആണ് കൈലസാശ്രമത്തില്‍ എത്തിയത്. ) ബരസോ ഗാവിലേക്ക് യാത്ര
തിരിച്ചത്.
അവിടുള്ള ഒരു മലയിലെക്കാണ് കയറേണ്ടത്. മടക്കുകളിലൂടെ
സിംഗിന്റെ
ജീപ്പ് മുന്നോട്ടു പോവുമ്പോള്‍ ചെങ്കുത്തായ വശങ്ങള്‍ പലപ്പോഴും ഭയം ഉളവാക്കും. കാണുന്നതൊക്കെ
കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍ ആയിരുന്നു. ഒടുവില്‍ ബരസോ ഗാവില്‍..,. മാധവ്
ജിയുടെ സുഹൃത്തിനു അവുടെയൊരു റിസോര്‍ട്ടുണ്ട്. ലെമണ്‍ ടീയും കുടിച്ച് കുറച്ചു നേരം
വിശ്രമം.
പര്‍വത മേഘലയിലെ സമ്മര്‍ദം സാമാന്യം നല്ല
രീതിയില്‍ കഷ്ടപെടുത്തി. തലയൊക്കെ വിങ്ങുമായിരുന്നു. ഉള്ളില്‍ ചെറിയ പനിയും.
നമ്മളാരാ ആളുകള്‍... ഇതൊക്കെ എന്ത്.. മല കയറി തുടങ്ങിയപ്പോള്‍ തന്നെ
ടീമിലെ മുതിര്‍ന്നവര്‍ പിന്മാറി ജീപ്പില്‍ ഇരുന്നു.
മല മുകളില്‍ കാഴ്ചകള്‍ ഒരുക്കുന്ന വിരുന്നിനെ
പറ്റി മാധവ് ജി നിര്‍ത്താതെ സംസാരിച് ഞങ്ങളെ കൊതിപ്പിച്ചു.
പലരുടെയും മൈലെജുകള്‍ പലതായത് കൊണ്ട് കുറച്ചു നേരം കൊണ്ട് തന്നെ പലരും പല ഭാഗങ്ങളില്‍ എത്തി. ഓടി ഓടിക്കയറിയ എന്റെ എന്‍ജിന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കിതപ്പ് തുടങ്ങി. എന്നേക്കാള്‍ ഏറെ പിന്നില്‍ ആയിരുന്ന സജിയേട്ടനും സനിലും ഇപ്പോള്‍ എന്റെ ഒപ്പം എത്തി. സനില്‍ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളു. എന്റെ കിതപ്പ് ഉച്ചത്തില്‍ ആയി. യോഗാസനങ്ങളും പ്രാണായാമവും ഒക്കെ കലക്കി കുടിച്ചിരിക്കുന്ന സജിയേട്ടന്റെ ശ്വാസഗതിയില്‍ നേരിയ മാറ്റം പോലും കണ്ടില്ല. ( എന്റമ്മോ ... സമ്മതിക്കണം )
പലരുടെയും മൈലെജുകള്‍ പലതായത് കൊണ്ട് കുറച്ചു നേരം കൊണ്ട് തന്നെ പലരും പല ഭാഗങ്ങളില്‍ എത്തി. ഓടി ഓടിക്കയറിയ എന്റെ എന്‍ജിന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കിതപ്പ് തുടങ്ങി. എന്നേക്കാള്‍ ഏറെ പിന്നില്‍ ആയിരുന്ന സജിയേട്ടനും സനിലും ഇപ്പോള്‍ എന്റെ ഒപ്പം എത്തി. സനില്‍ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളു. എന്റെ കിതപ്പ് ഉച്ചത്തില്‍ ആയി. യോഗാസനങ്ങളും പ്രാണായാമവും ഒക്കെ കലക്കി കുടിച്ചിരിക്കുന്ന സജിയേട്ടന്റെ ശ്വാസഗതിയില്‍ നേരിയ മാറ്റം പോലും കണ്ടില്ല. ( എന്റമ്മോ ... സമ്മതിക്കണം )
ഇനിയും മുകളിലേക്ക് കയറിയാല്‍ അടപ്പ് തെറിക്കാന്‍
സാധ്യത കണ്ടത് കൊണ്ട് പതുക്കെ താഴേക്ക് തിരിക്കാനുള്ള തീരുമാനം സജിയെട്ടനോട്
പറഞ്ഞു.
“ഡേയ്, ഇത്രയും വന്നില്ലേ ഇനി കുറചൂടല്ലേ ഉള്ളു,
വാ പോയി വരാം. വിട്ടുകൊടുക്കാതെ.”
വീണ്ടും മണിക്കൂറൊന്നു കഴിഞ്ഞു അറ്റം കാണേണ്ട
യാതൊരു ലക്ഷണവും ഇല്ല. പലയിടത്തും തളര്‍ന്നിരുന്നു. കൂടെ സനിലും സജിയെട്ടനും.
ഇടയ്ക്ക് സനില്‍ സജിയെട്ടനോട് പതുക്കെ പറയുന്നത് കേട്ടു
“ആ ചേട്ടന് സാധന പോര അല്ലേ..”
എന്റെ ചോര തിളച്ചു. ഹും... പീക്കിരി ചെക്കന്‍
എന്നെ പറയുന്നു... ഗര്ര്‍ര്ര്‍.......,.... ഇനി വിടുന്ന പരിപാടി ഇല്ല. ഇതിന്റെ തുമ്പത്ത്
കയറിയട്ടു തന്നെ കാര്യം.
അകത്തു ചൂടും കിതപ്പും, പുറത്തു നല്ല തണുപ്പ്.
മുകളിലേക്ക് കേറും തോറും കാടിന് കനം കൂടുന്നു. വെള്ളം മുന്‍പേ തീര്‍ന്നിരുന്നു.
ഭക്ഷണം ഒന്നും ഇല്ലതാനും. ദൂരെ അരുവി ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. പക്ഷെ വഴി മാറി ഉള്ളിലേക്ക് പോകാന്‍ ധൈര്യമില്ല. വീണ്ടും ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കാണും. ഓരോ തവണ
ഇരിന്നു വിശ്രമിക്കുമ്പോഴും സജിയേട്ടന്‍ വാത്സല്യത്തോടെ പറയും “ദാ എത്താറായെന്നെ...
കുറച്ചൂടെ..”
ഞാന്‍ മനസ്സില്‍ ചോദിച്ചു “എല്ലാരും ആദ്യമായല്ലേ
വരുന്നത്, പിന്നെ ഇയാള്‍ക്കെങ്ങനെ അറിയാം എത്താറായെന്ന്‍. ഇതിന്റെ മോളില്‍
ആയിരിക്കും ഇയാടെ അമ്മായീടെ വീട്”
ഇത്രയും നിസ്സഹായനും പരവശനും ആയ വേറൊരു സന്ദര്‍ഭം
അതുവരെ ഓര്‍മയില്‍ ഉണ്ടായിട്ടില്ല. ബോധം തന്നെ പോകുന്ന പോല.
അറിയാവുന്നതും അറിയാത്തതും ആയ സകല ദൈവങ്ങളെയും
വിളിച്ചു കഴിഞ്ഞു. ഏതാണ്ട് കരച്ചിലിന്റെ വക്കില്‍..,. ഒടുവില്‍ വെളിച്ചം കണ്ട്
തുടങ്ങി. മുകളിലെ കാഴ്ചകള്‍ ഒന്നും അല്ല ഇപ്പൊ മനസ്സില്‍. അകെ വേണ്ടത് രണ്ടു കവിള്‍
വെള്ളം ആണ്. അതിനു വേണ്ടി മാത്രം ആവണം ലക്‌ഷ്യം കണ്ടപ്പോള്‍ ഓടിയത്.
കാലി മേയ്ക്കുന്നവരുടെ ആവണം ഒരു കുടില്‍! അത്
കാണേണ്ട താമസം അങ്ങോട്ടേക്ക് വച്ച് പിടിച്ചു. കുടിലിനുള്ളിലേക്ക് തലയിട്ട്
അറിയാവുന്ന ഹിന്ദിയില്‍ നിലവിളിച്ചു “കോന്‍ ഹേ യഹാ... മുജ്ഹെ കുച്ച് പാനി ദോ..”
അതാ., അപ്പുറത്ത് വെള്ളം ഒലിച്ച പോലൊരു ചാല്.
അങ്ങോട്ടോടി.
കുറച്ചു വെള്ളം കെട്ടികിടക്കുന്നു. ഒന്നും
അലോചിച്ചില്ല, ഇത്തിരി തെളിഞ്ഞ ഭാഗം നോക്കി രണ്ടു കൈ കൊണ്ടും പതുക്കെ എടുത്തു.
കുടിക്കാന്‍ ചുണ്ടോടു അടുപ്പിച്ചപ്പോളാണ് ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയത്. രണ്ടു
മൂന്നു കൂത്താടികള്‍ !
ഞാനാരാ മോന്‍.. ഒരു വിരല് കൊണ്ട് പതുക്കെ വിടവുണ്ടാക്കി
അവരെ പുറത്തേക്കൊഴുക്കി, ബാക്കി വെള്ളം ഒറ്റവലിക്ക് അകത്തേക്കും.
മറ്റുള്ളവര്‍ക്കും അതുതന്നെയായിരുന്നു വഴി.
സനിലും വല്ലാതെ ക്ഷീണിച്ചിരുന്നു.
ഇപ്പോളാണ് കണ്ണിലെ ഇരുട്ട് ഒന്ന് നീങ്ങിയത്. ഞാന്‍
ചുറ്റും ഒന്ന് കണ്ണോടിച്ചു. അതിമനോഹരമായ പുല്‍മേടു ഒരു വശത്ത്, മഞ്ഞുകിരീടം ചൂടി
നില്‍ക്കുന്ന പര്‍വതങ്ങള്‍ മറുവശത്ത്. കൈലാസ പര്‍വതങ്ങളുടെ തുടക്കം ആണ്. ഓര്‍മയില്‍ത്തന്നെ
ഇത്രമേല്‍ ഭംഗിയുള്ള കാഴ്ചകള്‍ വേറെ കണ്ടിട്ടില്ല .
പ്രശ്നം അവിടെയല്ല , വീണ്ടും ഒരു കുന്നു കൂടി
ഉണ്ട് കയറാന്‍. ഇനി എന്ത് വന്നാലും ഒരടി മുകളിലേക്ക് വെയ്ക്കാന്‍ ഞാന്‍ ഇല്ല.
കട്ടായം.
പക്ഷെ ഇത് വളരെ ചെറിയ കുന്നാണ്. നോക്കിയാല്‍
തന്നെ മുകള്‍ കാണാം. മാധവ് ജിയും മ ഫതയും ഒക്കെ ഇപ്പോള്‍ അവിടെ ഉണ്ടാവും.
സജിയേട്ടന്‍ വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു. “ഡേയ്... ഇനി ഇത്രയല്ലേ ഉള്ളു...
വാ കേറിയിട്ട് പോവാം.”
സജിയേട്ടന്‍ ആളു ജാംബവാനാണ്. പ്രചോദനം നല്‍കാന്‍.
“ഇല്ലണ്ണാ.. ഇത്രയും കണ്ടത് ഒക്കെ മനസ്സ് നിറച്ചു.
നിങ്ങള് പോയി വരൂ.. ഞാന്‍ കുറച്ചു നേരം കിടക്കട്ടെ.”
“ഹാ... ഇങ്ങനങ്ങു വിട്ടുകൊടുത്താലോ.. പിന്നെ
നീയൊക്കെ എന്ത് ബിസ്സിനസ്സ്കാരന്‍ എടേയ്..”
കണ്ണും അടച്ചു ആ താഴ്‌വരയില്‍ കിടന്നപ്പോള്‍
സ്വര്‍ഗത്തില്‍ ആണെന്ന് തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സനില്‍ താഴെയെത്തി
എന്നോട് പറഞ്ഞു,
“ചേട്ടാ.. ഒന്ന് മുകളിലേക്ക് വരൂ... ഉഗ്രനാട്ടോ.. മിസ്സ് ചെയ്യരുത്...”
“ചേട്ടാ.. ഒന്ന് മുകളിലേക്ക് വരൂ... ഉഗ്രനാട്ടോ.. മിസ്സ് ചെയ്യരുത്...”
ഇല്ല, ഇപ്പോളും ഞാന്‍ പോകുന്നില്ല. വയ്യ...
തിരിച്ചു നടക്കണം. സനിലും എന്റെ കൂടെ കൂടി
താഴേയ്ക്ക്.
തിരിച്ചുള്ള യാത്രയില്‍ സജിയേട്ടനു പറയാന്‍ ഇതുമാത്രമേ ഉണ്ടായുള്ളു.
"എന്നാലും നിങ്ങള്‍....,.. അത്രേം വന്നിട്ട്...ശേ... കഷ്ടമായിപ്പോയി..."
എപ്പോഴൊക്കെ ഹരിദ്വാര്‍ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ വരുമ്പോഴും ഈ വാക്കുകള്‍ മനസ്സില്‍ ഓടിയെത്തും.
ശ്രമിക്കാതെ വിട്ടുകൊടുത്തതിന്റെ ചമ്മലും. പോയ ബുദ്ധി ആന വലിച്ചാ കിട്ട്വോ?
തിരിച്ചുള്ള യാത്രയില്‍ സജിയേട്ടനു പറയാന്‍ ഇതുമാത്രമേ ഉണ്ടായുള്ളു.
"എന്നാലും നിങ്ങള്‍....,.. അത്രേം വന്നിട്ട്...ശേ... കഷ്ടമായിപ്പോയി..."
എപ്പോഴൊക്കെ ഹരിദ്വാര്‍ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ വരുമ്പോഴും ഈ വാക്കുകള്‍ മനസ്സില്‍ ഓടിയെത്തും.
ശ്രമിക്കാതെ വിട്ടുകൊടുത്തതിന്റെ ചമ്മലും. പോയ ബുദ്ധി ആന വലിച്ചാ കിട്ട്വോ?
Nalla vivaranam... koduvayurum haridwar um bandhippichath nannai..
ReplyDeleteNannayitund..nalla language aanu pinne prakrithi varnanaku kurachu koodi munthookam kodukam,angilum nannayi rasichu vaayikan pati.
ReplyDeleteഭാഷ നന്ന്. നര്‍മബോധവും.
ReplyDelete