Wednesday

എമു, മുയല്‍ - ചില പാഠങ്ങള്‍

"ദിവസേന 25 ലിറ്റര്‍ പാല് കറക്കണ നല്ല ഒന്നാന്തരം രണ്ടു ആസ്ട്രേലിയന്‍ പശുക്കളെ ഞാന്‍ നിങ്ങള്ക്ക് തരാം "
"ദിവസം എന്ത് ലാഭം വരും?"
"മുഴുവന്‍ ലാഭം തന്ന്യ...ഇത്തിരി തേങ്ങപിണ്ണാക്ക് ഇത്തിരി പരിത്തിക്കുരു ഇത്തിരി തവിട് ഇതെല്ലാംകൂടി കൊടുത്താപ്പിന്നെ പാല് ശറപറാന്നിങ്ങനെ ഒഴുകായി"

നമ്മള്‍ ഒരുപാടു കണ്ടു ചിരിച്ച സിനിമാരംഗം. ചില സംരംഭങ്ങള്‍ അവതരിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു. കണ്ടപ്പോള്‍ ആളുകള്‍ ചിന്തിച്ചു
 "ശോ.. ഈ ബുദ്ധി എന്താ നേരത്തെ തോന്നതിരുന്നെ ..?"  പറഞ്ഞു സമാധാനിക്കാന്‍ നമുക്ക് ഉള്ള സ്ഥിരം ഡയലോഗ് "എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ" !. 

മുയല്‍ വളര്‍ത്തല്‍  : ഗര്‍ഭകാലം വെറും 30 ദിവസം ! ഓരോ പ്രസവത്തിലും ചുരുങ്ങിയത് 4-6 വരെ കുട്ടികള്‍.. ., രുചിയുള്ള ഇറച്ചി, ദാ..ന്നു പറയുമ്പോഴേകും വളര്‍ച്ചയെത്തും , ഇറച്ചിക്ക് പുറമേ ചര്മം സംസ്കരിച്ചാല്‍ അതിനും ഉഗ്രന്‍ മാര്‍ക്കറ്റ്‌.. , വല്ല പുല്ലോ , മുരുക്കിന്റെ ഇലയോ , ചന്തയില്‍ നിന്ന് കിട്ടുന്ന കാബേജിന്റെ ഇലയോ ഒക്കെ കൊടുത്താല്‍ മതി. ഇനി പോരെങ്കില്‍ ഇത്തിരി പിണ്ണാക്ക് അല്ലെങ്കില്‍ തവിട്...അങ്ങനെ അങ്ങനെ..

പക്ഷെ സംഭവിച്ചതോ , ന്യൂസിലന്ഡ് വൈറ്റ്‌ , സോവിയറ്റ്‌ ചിഞ്ചില, ഗ്രേ ജയന്റ് അങ്ങനെ വിദേശ ഇനം ബ്രീട്കളുമായി തുടങ്ങിയ മിക്ക ചെറുകിട/വന്‍കിട യൂണിറ്റുകളും അധികകാലം പിടിച്ചു നിക്കാന്‍ ആവാതെ പൂട്ടിപോയി. തമിഴ്നാട്ടിലെ ചില ഫാമുകള്‍ വളര്ച്ചയെത്തിയാല്‍ തിരിച്ചെടുക്കാമെന്ന കരാറില്‍ കൂട് സഹിതം മുയല്‍ക്കുട്ടികളെ വിറ്റുവെങ്കിലും അവര്‍ തിരിച്ചെടുക്കാതെ കേരളത്തിലെ ഫാമുകള്‍ പൂട്ടേണ്ട അവസ്ഥയിലായി.



എമു വളര്‍ത്തല്‍ : അത്ര പരിചയം ഉള്ള സാധനം അല്ലെങ്കിലും മലയാളികള്‍ക്ക് ചുളുവില്‍ നല്ലോണം ലാഭം കിട്ടും എന്ന് കേട്ടാല്‍ കൈവെക്കാതിരിക്കാന്‍ തോന്ന്വോ?  ഓസ്ട്രേലിയന്‍ പക്ഷി. ഇറച്ചി, തോല്‍, കൊഴുപ്പ്, അതില്‍ന്നു കിട്ടുന്ന എണ്ണ അങ്ങനെ എല്ലാം ഒന്നാന്തരം ഉത്പന്നങ്ങള്‍. . ഏതു തരം കാലാവസ്ഥയിലും പൊരുത്തപ്പെടും. ദീര്ഖകാല വരുമാനം. 

ഒടുവിലിതാ ചാടിക്കേറി എമു ഫാം തുടങ്ങിയ കേരളത്തിലെയും തമിഴ്നാട്ടിലെയും സംരംഭകര്‍ തലയില്‍ കൈവെക്കുന്നു. വിപണി മൂല്യവും വിലയും ഒക്കെ ഉണ്ടെങ്കിലും വാങ്ങാന്‍ ആളുണ്ടെങ്കില്‍ അല്ലെ കാര്യമുള്ളൂ. 



സംഭവിച്ചത്

ഭക്ഷ്യയോഗ്യമായ മാംസമാണ് മുയലിനും എമുവിനും ഒക്കെ ഉള്ളതെങ്കിലും ഇന്നും നമ്മുടെ തീന്മേശകളില്‍ ഇത് എത്തിയിട്ടില്ല.  മുയലിറച്ചി കള്ളുഷാപ്പിലും തട്ടുകടകളിലും കിട്ടുമെങ്കിലും ചിക്കനും മട്ടനും പോലെ  സുപരിചിതമായി മാറിയിട്ടില്ല. എമുവിന്റെ കാര്യത്തില്‍ അത്രയും ഇല്ല തന്നെ. 

ഇതിന്റെ ഉല്പാദനവും പറയുന്ന അത്ര എളുപ്പമുള്ളതല്ല. ഉദാഹരണത്തിന്, മുയല്‍ വളര്‍ത്തുമ്പോള്‍ ഏറ്റവും അധികം വിഷമം നേരിടേണ്ടി വരിക ഇതിന്റെ വിസര്‍ജ്ജ്യം സംസ്ക്കരിക്കുന്ന കാര്യത്തിലാണ്. സാമാന്യം നല്ല ദുര്‍ഗന്ധവും ഒന്നോ രണ്ടോ ദിവസം കെട്ടികിടന്നാല്‍ തന്നെ പുഴുക്കള്‍ പെരുകുന്നതും ആയ വിസ്സര്‍ജ്യമാണ് മുയലിന്റെത്. വേണമെങ്കില്‍ വളമാക്കി സംസ്കരിചെടുക്കമെങ്കിലും അതിനു പ്രത്യേകം സജ്ജീകരണം ആവശ്യമാണ്. ഒരു പ്രസവത്തില്‍ 6-10 കുഞ്ഞുങ്ങള്‍ ഉണ്ടാവുമെങ്കിലും ഇതില്‍ പകുതിയും ആഴ്ചകള്‍ പോലും പിന്നിടില്ല. 

സംസ്കരണവും വിപണിയും ആയിരുന്നു എമുവിന്റെ വില്ലന്‍. .. കിലോയ്ക്ക് 500 രൂപ വരെ വില ഉള്ളതിനാല്‍ തട്ടുകടക്കാര്‍ പോലും പരീക്ഷിക്കാന്‍ മടിച്ചു . ഫലമോ , എമു ഇപ്പോളും 'ഫൈവ് സ്റ്റാര്‍' വിഭവം ആയി എട്ടില്‍ ഇരുന്നു. ആണ്‍ എമുവിന്റെ പുറത്തെ കൊഴുപ്പ് എണ്ണയാക്കിയാല്‍ ദിവ്യ ഔഷധമാണ് എന്നൊക്കെ പറയുമെങ്കിലും ഇതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ലഭ്യമല്ല. സംസ്കരിച്ചാല്‍ തന്നെ വിപണി കിട്ടാനില്ല. ചില വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എമു ഓയില്‍ ബ്രാന്‍ഡുകള്‍ ഇറക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് നമ്മുടെ ചെറുകിട കര്‍ഷകരെ ആശ്രയിക്കേണ്ടി വരുന്നില്ല. മുന്‍പ് എമു വളര്‍ത്തുന്നതിനു ബാങ്കുകള്‍ കൊടുത്തിരുന്ന 25% സബ്സിഡി ഇപ്പോള്‍ നിര്‍ത്തലാക്കുകയും ചെയ്തു. 'നബാര്‍ഡ്‌' നല്‍കിയ Caution Letter ആണ് കാരണം. 

എങ്കിലും 

അതെ, എന്തിനും ഏതിനും ഒരു 'എങ്കിലും' നമുക്ക് ആവശ്യമാണ്. സാദ്ധ്യതകള്‍ ഒന്നും ഇല്ലാത്ത ഒരിടത് അത് കണ്ടെത്തുക എന്നതാണ് മികച്ച കച്ചവടക്കാരന്റെ വിജയ രഹസ്യം. ഇവിടെയും അത്തരത്തില്‍ ചില സാദ്ധ്യതകള്‍ ഈ കച്ചവടക്കാരന്‍ കാണുന്നു. മുഴുവന്‍ വെളിപെടുത്താന്‍ പറ്റില്ലെങ്കിലും , എളുപ്പം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന കാര്യം.

വിപണനത്തിന് ഇടനിലക്കാരെ സമീപിക്കാതെ സ്വയം ഏറ്റെടുക്കുക  . സ്വന്തമായി ഒരു ചെറുകിട രെസ്ടോരന്റോ തട്ടുകടയോ ഉണ്ടെങ്കില്‍ വിഭവങ്ങള്‍ ഉണ്ടാക്കി അതുവഴി മാര്‍ക്കറ്റ്‌ ചെയ്യാം. സ്വാദിഷ്ടമായ വിഭവങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ വ്യപിപിക്കാം. നമ്മുടെ പ്രോടക്ടിന്റെ ഉപയോഗം ആളുകളില്‍ ഒരു 'ശീല'മയാല്‍ സംഗതി ഉഷാര്‍.. ...,..ഏതു???  

4 comments:

  1. njanum orikal muyalvalarthi kaipoliyathanu

    ReplyDelete
  2. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഇങ്ങനെ മനോഹരവും ലളിതവുമായ ഭാഷയില്‍ എഴുതുന്നവര്‍ കുറവാണ്

    ReplyDelete
  3. നന്നായി ട്ടുണ്ട്

    ReplyDelete