എറണാകുളത്ത് നിന്ന് പാലക്കാട് പോവാന്‍ ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടിക്കേറി. അമ്പോ.. അഞ്ചാറുപേര്‍ നിക്കുന്നു. സീറ്റില്ല. ഓടിയതും വിയര്‍ത്തതും മിച്ചം. സീറ്റില്‍ ഇരിക്കുന്നവരെ ഞാന്‍ അസൂയയോടെ നോക്കി.
ഐവ ! സീറ്റിന്‍റെ അറ്റത്തിരിക്കുന്ന ഒരമ്മച്ചി അല്‍പം മുന്‍പിലേക്ക് നീങ്ങി ഇരുന്നു , പുറകില്‍ അല്‍പം സ്ഥലമുണ്ടാക്കി.
'മോനെ.. ഇവിടെ ഇരുന്നോ.' പല്ലൊന്നും ഇല്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഗവാദ് ഇന്ത ഹറാമി ( അമ്മച്ചി എന്ത് കുലീനയായ സ്ത്രീ !) ഞാന്‍ മനസ്സില്‍ പറഞ്ഞു.
ട്രെയിന്‍ നീങ്ങിത്തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മച്ചി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നു. എല്ലാവരെയും നോക്കി ഒന്നുകൂടെ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി..
"മക്കളേ.. ഞാന്‍ xxxxxxx , എനിക്ക് മൂന്നു പെണ്മക്കളായിരുന്നു .. ഒന്നാമത്തവള്‍ പോളിയോ ബാധിച്ചു കിടപ്പിലാണ്.. രണ്ടാമത്തവള്‍ക്ക് ബുദ്ധിമാന്ദ്യമാണ് .. ഇളയവളും ഞാനും കൂടി കഷ്ടപ്പെട്ട് നോക്കുന്ന കുടുംബം ഇപ്പോള്‍ പട്ടിണിയിലാണ്....... "
നമ്മളിത് കേള്‍ക്കാത്തതൊന്നുമല്ലല്ലോ... പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്. അവര് ആദ്യം എന്‍റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. "മോന് ജീവിതത്തില്‍ നല്ലതൊക്കെ വരട്ടേ . ഇങ്ങനുള്ള കഷ്ടപ്പാടൊന്നും ഉണ്ടാവാതിരിക്കട്ടെ."
പിന്നെ ഇരിക്കുന്ന ഓരോരുത്തരോടും ആവര്‍ത്തിച്ചു. കൂടെ ആളുകളുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. ചിലരുടെ മുഖത്തും കവിളിലും സ്നേഹത്തോടെ(?) തലോടി.. കളക്ഷന്‍ നോട്ടുകള്‍ മാത്രം ! നോ ചില്ലറ വാസ് ഇന്‍ സീന്‍.
മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : സ്നേഹം , അനുഗ്രഹം, ദയ
ഇനി ചുവടെയുള്ള പരസ്യങ്ങള്‍ കണ്ടു നോക്കു .
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പതിവായി പോകുന്നവര്‍ക്ക് സുപരിചിതയാണ് ഈ താത്ത.. ചിരിച്ച മുഖത്തോടെ , വര്‍ദ്ധിച്ച ഉത്സാഹത്തോടെ സാരിത്തലപ്പു കൊണ്ട് തട്ടമിട്ട് ബസ്സുകളില്‍ ലോട്ടറി വില്‍ക്കാന്‍ കേറുന്ന ഒരു താത്ത.
"നോക്കിന്‍.. കേരളസര്‍ക്കാരിന്റെ പുതിയ പൗര്‍ണമി ഭാഗ്യക്കുറിയാണ്.. ഒന്നാം സമ്മാനം അറുപതു ലക്ഷാണ്.. നിങ്ങക്കും അടിചൂടാന്നൊന്നും ഇല്ല. മുപ്പതു രൂപേ ഉള്ളൂ. ..."
ഇതും നമ്മള്‍ കേള്‍ക്കാത്തതൊന്നും അല്ല. പക്ഷെ അവരിത് പറയുന്നത് വല്ലാത്ത ഉത്സാഹത്തോടെ ചിരിച്ചോണ്ടാണ്. ആരെയും എടുക്കാന്‍ നിര്‍ബന്ധിക്കില്ല. നമ്മള്‍ വേണ്ടാന്ന് പറഞ്ഞാലും അതേ ചിരിയോടെ അവര്‍ പറയും
"ഇപ്പ എടുത്തില്ലെങ്കിലും സാരല്ല്യാ.. അടുത്തറാശ്യം മറക്കാണ്ട് എടുക്കിന്‍.." ഒരു നീരസവും ഇല്ലാതെ അടുത്ത ബസ്സിലേക്ക് അവര്‍ ഓടിക്കേറും. നല്ല സെയില്‍ കിട്ടും. അവരുടെ സന്തോഷവും പ്രതീക്ഷയും കാണുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ് .
മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : അതുതന്നെ.. സന്തോഷവും പ്രതീക്ഷയും ഉത്സാഹവും..
ദാ.. ഈ പരസ്യം കണ്ടു നോക്കു..
ഉദുമല്‍പേട്ട് വഴി പഴനിക്കു പോവുമ്പോള്‍ വഴിവക്കില്‍ കാണാം ഈ പെണ്ണുങ്ങളെ. ഒരു കവറില്‍ മുന്തിരിയോ പേരയ്ക്കയോ നിറച്ചു വരും.
"സാര്‍ .. മൊത്തമാ എടുത്തുക്കൊങ്ക സാര്‍.. ഇറുപത് രൂപാ കൊടുത്താല്‍ പോതും... ഇണ്ണയിലെ വ്യാവാരമെല്ലാം മുടിഞ്ച് പോച്ച്... ഇത് മട്ടും താന്‍ ബാക്കി.. "
ഈ ബാക്കിയുള്ളതും കൂടെ വിറ്റാല്‍ പണി തീര്‍ത്തു വീട്ടില്‍ പോവാം.. അതുകൊണ്ട് എന്തേലും (ന്നുവച്ചാല്‍ ഇരുപതു രൂപ ഒണ്‍ലി.. ) തന്നാല്‍ മതിയെന്ന്. ചിലപ്പോള്‍ വല്ല്യ കൂടയില്‍ ബാക്കിയെന്ന മട്ടില്‍ കുറച്ച് വച്ചാവും നമുക്ക് നീട്ടുന്നത്. അളവും തൂക്കവും ഒന്നുമില്ല. മൊത്തമായാണ് തരുന്നത്.. പാവങ്ങള്‍... നമ്മള്‍ വിടുമോ? ലാഭക്കച്ചവടമല്ലേ ഒരു വിലപേശലും നടത്തി അതങ്ങ് വാങ്ങും.. പക്ഷേ ഇവരുടെ അവസാനത്തെ കച്ചവടം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല. വിറ്റഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
മാര്‍ക്കറ്റിംഗ് ചേരുവകകള്‍ : കുറഞ്ഞ വില , കൂടുതല്‍ മൂല്യം, സൗജന്യം !
ഇക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഉദാഹരിക്കേണ്ടല്ലോ ല്ലേ. നമ്മളെന്നും കാണുന്നതല്ലേ.
Thats a very GOOD one
ReplyDeleteThanks Nandu. :)
Deleteകാണാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് വീഡിയോ കണ്ടില്ല. ഒരു ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് ലോട്ടറിക്കാരി താത്തയോടാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്. മറ്റു രണ്ടു പേരും ഉപഭോക്താക്കളെ ചെറിയ രീതിയിൽ കബളിപ്പിക്കുന്നുണ്ട്.
ReplyDeleteതാങ്കളുടെ വായനയും കമന്റും പ്രോത്സഹമാണ് .. ഒരുപാടു നന്നിയുണ്ട് സുഹൃത്തേ.. :)
DeleteThis comment has been removed by the author.
ReplyDeleteരഞ്ജിത്ത്, ആദ്യം പറഞ്ഞ കുലീനയായ അമ്മച്ചിയെ ഞാനും കണ്ടിരുന്നു. ഒരാഴ്ച്ചയായി എറണാകുളം ആലുവ റൂട്ടില്‍ സ്ഥിരമായി ഉണ്ട്.തലയില്‍ കൈ വച്ച് അനുഗ്രഹിക്കുന്നതിലും മുഖത്തും കവിളിലും തൊട്ടു തലോടി ഓമനിക്കുന്നതിലും മാറ്റമൊന്നുമില്ല. എന്നാല്‍ പറയുന്ന ടോപിക്സ് മാറ്റമുണ്ട്. ഇന്നലെ ഞാന്‍ കണ്ടപ്പോ മകന്‍ കാന്‍സര്‍ ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു. ഇന്നിനി എന്താണാവോ?
ReplyDeleteപിന്നെ പാലക്കാട് stadium standലെ താത്തക്ക് വാക്സാമര്‍ധ്യം മാത്രമല്ല.. പരോപകാരി കൂടിയാണവര്‍. അവരെയും ഞാന്‍ കണ്ടിട്ടുണ്ട്.
കോയമ്പത്തൂര്‍ പോകും വഴി മുന്പ് പറഞ്ഞ പോലുള്ള വഴിയോരകച്ചവടക്കാരെയും നിരവധി കാണാം. പല പ്രമുഖ കമ്പനികളുടെയും മാര്‍ക്കറ്റിംഗ്-വിപണന തന്ത്രങ്ങള്‍ തോറ്റുപോവും ഇത്തരക്കാരുടെ നിസ്സഹായത വാരിത്തൂവിയ വാക്ചാതുരിക്ക് മുന്നില്‍.
എന്തായാലും നല്ല നിരീക്ഷണങ്ങള്‍. ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും. വീഡിയോസ് അത്യുഗ്രന്‍, പറയാതെ വയ്യ..!
ആണോ? സത്യങ്ങള്‍ ആര്‍ക്കറിയാം... എല്ലാം വയറ്റുപ്പിഴപ്പിനു വേണ്ടിയല്ലേ എന്നോര്‍ത്ത് സമാധാനിക്കാം അല്ലെ.. വായനയ്ക്ക് നന്ദി.. :)
Deleteഎഴുത്തുക്കാരന്‍ എന്ന നിലയ്ക്ക് ചുറ്റും നോക്കാന്‍ നിര്‍ബന്ധിനാണ്. ഇതു നന്നായി
ReplyDeleteനന്ദി.. :)
Deleteനന്നായി എഴുതി
ReplyDeleteനന്ദി ഷാജിയേട്ടാ :)
Deleteothiri ishtayi..:)
ReplyDelete