ഒഴിമുറി എന്ന സിനിമ കാണാന്‍ ഇത്രയും വൈകിയതില്‍ നഷ്ടബോധം തോന്നി. സംവിധായകന്‍ ശ്രീ മധുപാല്‍ നടത്തിയിരിക്കുന്ന ഹോംവര്‍ക്ക് ചെറുതല്ല. ഒന്നും രണ്ടുമല്ല മൂന്നു തലമുറകളെ ഒരു ചരടില്‍ കോര്‍ത്ത് മനോഹരമായി ഇണക്കിയിരിക്കുന്നു. പല രംഗങ്ങളും കാണുമ്പോള്‍ ഇങ്ങനെയൊരു അമ്മയും അച്ഛനും എന്റെ കുടുംബങ്ങളിലും ഇല്ലേ, ഇങ്ങനൊരു കാരണവര്‍ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നി. അവിടെയാണല്ലോ ഒരു സംവിധായകന്റെ വിജയവും.
തെങ്ങുംപുരവീട്ടില്‍ കാളിപിള്ള മകന്‍ താണുപിള്ളയെ (ലാല്‍ ) ഉദ്ധരിച് മകന്‍ ശിവന്‍ പിള്ള (അസിഫ് അലി) പറയുന്നു,
“അത് നമ്മുടെ കാരണവന്‍മാരുടെ ഒരു രീതിയാ, പുറത്തിറങ്ങിയാ പരമയോഗ്യന്‍ , സ്വത്വികന്‍, വീട്ടില് കേറിയാല്‍ സകല ക്രൂരതയും ഉണ്ടാവും. ഭാര്യയ്ക്കും മക്കക്കും മാത്രേ ആ മുഖം അറിയാവൂ...”
അതെ.. കാരണവന്മാര്‍ ഒരുപാടു പേര്‍ അങ്ങനെയായിരുന്നു....എന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് ഒരു ഉത്തരവും തരാതെ പോയവര്‍..,. പറയാന്‍ വന്നത് സിനിമാനിരൂപണം അല്ല, ഇതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ ഓടി വന്ന ചില കാര്‍ന്നോമ്മാരേക്കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തിലെ ചില യഥാര്‍ത്ഥ കാരണവന്മാര്‍.,.
അയാളുടെ നല്ല പ്രായത്തില്‍ ആണ് അവരെ സ്നേഹിച്ച് വിവാഹം കഴിച്ചത്. ജാതി ഒന്നാണെങ്കിലും പണത്തൂക്കം കൊണ്ട് ഒക്കാത്തതിനാല്‍ കുടുംബക്കാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അമ്മാവന്റെ മകളുടെ കഴുത്തില്‍ താലി കെട്ടാന്‍ അയാളെ അവര്‍ സമ്മതിപ്പിക്കുമ്പോള്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.
പത്തു കാതം അപ്പുറത്ത് ഒന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ വേറൊരു പെണ്ണുമായി തറവാട്ടില്‍ അയാള്‍ കഴിയുമ്പോള്‍ ഈ അമ്മയും മകളും സ്വാഭിമാനത്തോടെ തന്നെ വളര്‍ന്നു. അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രപ്തയാക്കി ഒരുവന്റെ കയ്യിലും പിടിച്ചു കൊടുത്തു അവര്‍.
കാലമത്രയും ശേഷവും അയാളും അയാളുടെ തറവാടും ഈ രണ്ടു പെണ്ണുങ്ങളുടെ ആത്മാഭിമാനത്തിന്റെ ഭിക്ഷയില്‍ അന്തസ്സ് കാത്തു. കാലമേറെ കഴിഞ്ഞു, ദേശങ്ങള്‍ മാറി ഇരുകൂട്ടരും , മക്കളും കൊച്ചു മക്കളും ആയി ജീവിച്ചു. 72 വയസ്സുള്ള ആ അമ്മയെയും കൊണ്ട് നഗരത്തിലെ ആശുപത്രിയില്‍ ചെക്ക് അപ് കഴിഞ്ഞു അവര്‍ പുറത്തിറങ്ങുമ്പോള്‍ അകത്തേയ്ക്ക് കയറാന്‍ കയ്യില്‍ ഒരു കേട്ട് കടലാസുകളുമായി നില്‍ക്കുന്നു അയാളും സഹധര്‍മിണിയും. തിളക്കം മങ്ങിയ രണ്ടു ജോഡി കണ്ണുകളും തിരിച്ചറിഞ്ഞു പരസ്പരം. തന്റെ ആദ്യ പരിണയത്തെയും മൂത്ത സന്തതിയെയും കാലങ്ങള്‍ക്കിപ്പുറം അവിചാരിതമായി കാണുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍, ഒരല്പനേരം കടാക്ഷം അതുമല്ലെങ്കില്‍ ഒരു വാക്ക്.... അതൊക്കെ പ്രതീക്ഷിച്ച ആയമ്മയ്ക്ക് തെറ്റി. ഊന്നു വടി നിലത്തു ആഞ്ഞൂന്നിക്കൊണ്ട് അവരെ കടന്നു ഭാര്യയുടെ കൈ പിടിച്ച് അയാള്‍ നീങ്ങി. പത്തന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അപമാനിപ്പിക്കപ്പെട്ടപ്പോള്‍ ആ അവഗണനയുടെ പേരില്‍ ആദ്യമായി അവര്‍ കരഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ ആ ഏകമകള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആ ചോദ്യം ചുറ്റിലും അലിഞ്ഞു ചേര്‍ന്നു .. "എന്തേ ഇവര്‍ ഇങ്ങനെ?”
ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പ്രമാണിയുടെ തറവാട്ട് പുരയിടം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ബലത്തില്‍ ആണെന്ന് തോന്നുന്നു അന്നാദ്യമായി ആളുകള്‍ സംഘടിച്ച് തറവാട്ടില്‍ കേറി. വഴിവെട്ടണം ! ഇനിയും തോട് കടന്നു അക്കരെ പോകാന്‍ വയ്യ. തറവാടിന്റെ പുരയിടത്തിലൂടെ ആ വഴി വരേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്.
മുണ്ട് മടക്കി കുത്തി, മേല്‍മുണ്ട് തലയില്‍ ചുറ്റി , ആക്രോശിച്ചു കൊണ്ട് എന്തിനും തയ്യാറായി കയ്യില്‍ കൊടുവാളും പിടിച്ച് കാരണവര്‍. വഴിവെട്ടാന്‍ ഒരു കൈക്കോട്ട് ഈ പുരയിടത്തില്‍ തട്ടിയാല്‍ ആ കൈ വെട്ടാന്‍ തയ്യാറായിക്കൊണ്ട്. വിട്ടുകൊടുക്കാതെ ഇരുകൂട്ടരും അരവും അരവുമായി നില്‍ക്കുമ്പോള്‍ നാട്ടുകാരുടെ മുന്നിലേക്ക് ഒരാള്‍ വന്നു, മുണ്ട് മടക്കി കുത്തി അവരില്‍ നിന്നു കൈക്കോട്ടും വാങ്ങി മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി.
കാരണവരും നാട്ടുകാരും ഒരുപോലെ സ്തബ്ധരായി. കാരണവരുടെ കയ്യില്‍ നിന്നും കൊടുവാള്‍ മണ്ണില്‍ വീണു. പുലി പോലെ നിന്നയാള്‍ തലയും താഴ്ത്തി തിരിഞ്ഞു നടന്നു. തന്റെ സ്വന്തം രക്തം, എട്ട് മക്കളില്‍ ഏറ്റവും ഇളയവന്‍, അവന്റെ കൈ വെട്ടാന്‍ ആവില്ലല്ലോ!!
ശേഷം കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിന്റെ പേരില്‍ ഒരു വഴക്കോ വക്കാണമോ ഉണ്ടായില്ല. കാലങ്ങളേറെ കടന്നു പോയി. തറവാടിന്റെ തൊടിയില്‍കൂടെ കടന്നു പോകുന്ന ആ വഴിക്ക് വീതിയും രൂപവും വച്ചു. വഴിവെട്ടിയ കഥയൊക്കെ കേട്ടുകേള്‍വി മാത്രമയി മാറിയ കാലത്ത് കാരണവര്‍ കാലം പുല്‍കി. പൂമുഖത്തിരുന്നു വക്കീല്‍ വായിച്ച വില്‍പത്രത്തില്‍ വീടും കൃഷിയും തോട്ടവും തൊടിയും ഒക്കെ മൂത്ത ഏഴുപേര്‍ക്കും കിട്ടിയപ്പോള്‍ ഇളയമകന്റെ പേരില്‍ നല്ലൊരു വിസ്തീര്‍ണ്ണം സ്ഥലം അയാള്‍ എഴുതി വച്ചിരുന്നു. അതുപക്ഷേ ആ വഴിയായിരുന്നു.
അവസാനമായി പറയാനുള്ളത് എന്റെ സ്വന്തം തറവാട്ടിലെ ഒരു പെണ്‍ കാരണവരെ കുറിച്ചാണ്. അത് അടുത്ത പോസ്റ്റില്‍ ആവട്ടെ.. കുടുംബ കലഹം ഉണ്ടാവുമോ ആശങ്കയോടെ .. :) ---- ഇവിടെ വായിക്കാം
ഒഴിമുറി എന്ന സിനിമ കണ്ടില്ല, കാണണം എന്ന ആഗ്രഹം കുറേയായി മനസ്സിൽ,
ReplyDeleteഅടുത്ത് എന്റെ ഒരു സുഹൃത്ത് സീഡി തരാം എന്ന് പറഞ്ഞിട്ടുണ്ട്...
താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോൾ നഷ്ടബോധം ശെരിക്കും എനിക്കും തോന്നു
മധുപാല്‍ നന്നായി പറഞ്ഞിരിക്കുന്നു
താങ്കൾ നന്നായി വിവരിച്ചു
ആശംസകൾ
നന്ദി...:)
Deleteഗുഡ് റിവ്യൂ... പടം കാണണം എന്ന് തോന്നിപ്പിക്കുന്നു...
ReplyDelete:) :)
Deleteഇതൊക്കെ ആദ്യമേ കാണണ്ടേ...മധുപാലിന്റെ ആദ്യ സിനിമ കണ്ടോല്ലോ ? ഇല്ലെങ്കില്‍ അതും കാണുക.വെറും സിനിമപിടത്തമല്ല പുള്ളിക്കാരന്റെ.
ReplyDelete:) :) അതും കാണാന്‍ വിട്ടുപോയി. അടുത്ത് തന്നെ കാണാം ചേട്ടാ.. നന്ദി :)
Deleteമനോഹരമായ സിനിമ. നന്നായി എഴുതി
ReplyDeleteസിനിമ കണ്ടില്ല..നല്ല അവലോകനം..തീര്‍ച്ചയായും കാണണം എന്ന തോന്നല്‍ ....
ReplyDelete