പുതിയ യുഗത്തിലെ വിജ്ഞാന ഗുരു എന്നാണ് പവന്‍
ചൗധരി അറിയപ്പെടുന്നത്. ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ക്കും ആ വഴിയിലെവിടെയോ തളര്‍ന്ന്
നില്‍ക്കുന്നവര്‍ക്കും വിജയസോപനത്തിലെത്തിക്കഴിഞ്ഞ് ഇനിയെന്ത് എന്ന്
ചിന്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ് പവന്‍ ചൗധരി "മെന്റല്‍ കോച്ച്" എന്നും "വിവേകാചാര്യന്‍" എന്നും ".
മാനസികോദീപകന്‍" എന്നും പലവിധത്തില്‍
പലരും അദ്ധേഹത്തെ വിശേഷിപ്പിക്കുന്നു.ഒരേസമയം ചിന്തകനും എഴുത്തുകാരനും
പ്രസംഗകനും കര്‍മവാദിയുമാണ് പവന്‍ചൗധരി . പിന്നെ ഒരു ബഹുരഷ്ട്രക്ക്മ്പനിയുടെ ചീഫ്
എക്സിക്യുട്ടീവ് ഓഫീസറും.
കോഴിക്കോട് ഐ.ഐ.എമ്മില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ പവന്‍
ചൗധരി മാതൃഭൂമി തൊഴില്‍വാര്‍ത്തയ്ക്കായി അനുവദിച്ച
പ്രത്യേക അഭിമുഖം.
-
വിജയത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍
എന്തൊക്കെയാണ്?
വിജയതൃഷ്ണ, കഠിനാധ്വാനം ഇവ രണ്ടും. വിജയം
മികച്ചതാവണമെങ്കില്‍ ഇവയ്ക്കൊപ്പം വിവേകവും ഉണ്ടാവണം.
-
വിവേകം കൊണ്ടുദ്ദേശിക്കുന്നത്?
അനുകൂല സാഹചര്യങ്ങളെ മനസ്സിലാക്കുകയും
വരുതിയിലക്കുകയും ചെയ്യുക. എന്നാല്‍ അത് മറ്റുള്ളവരെ ദ്രോഹിക്കാതെ ആയിരിക്കുകയും
വേണം.
-
മത്സരവും സമ്മര്‍ദവും അതിജീവിച്ച് ഒരു
വിജയദാഹിക്ക് എത്ര മുന്നോട്ടു പോവാന്‍ ആവും?
മധ്യമപാത സ്വീകരിക്കുക. ക്ഷമ പരിശീലിക്കുക. ചെറിയ
സമയം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം എന്ന മോഹം വെടിയുക.
-
ഭാഗ്യം വിജയത്തിലേക്കുള്ള താക്കോല്‍ അല്ലെ?
ഘടകങ്ങളില്‍ ഒന്ന് മാത്രം. അവസരങ്ങള്‍ വരുമ്പോള്‍
അത് ചാടി കൈക്കലാക്കുക. അതിനു ക്ഷമയോടെ കാത്തിരിക്കുക. അവസരങ്ങള്‍ എല്ലാവര്ക്കും
ഒരുപോലെയാണ്. അവ തിരിച്ചറിഞ്ഞു കൈക്കലാക്കുന്നവന്‍ ആണ് വിജയി.
-
വിജയം കൈവരിക്കാന്‍ ശരിയായ മാനസിക മനോഭാവം
ആവശ്യമാണോ?
തീര്‍ച്ചയായും. ചിലര്‍ കഠിനാധ്വാനികളായിരിക്കും,
കഴിവുണ്ടാവും, എങ്കിലും പരാജയപ്പെട്ടുകൊണ്ടിരിക്കും. തെറ്റായ മനോഭാവമുള്ളവര്‍ ആണ്
ഇക്കൂട്ടര്‍. പുഞ്ചിരിക്കൂ, നിങ്ങളെ ഇഷ്ടപ്പെടാന്‍ മറ്റുള്ളവരെ അനുവദിക്കൂ. നിങ്ങള്‍
ചെയ്യുന്നത് പൂര്‍ണ്ണമായി ശരിയല്ലെങ്കില്‍ പോലും അപ്പോള്‍ നിങ്ങള്ക്ക് അംഗീകാരം
ലഭിക്കും. മുറുകിയ മുഖത്തോടെ ശരിയായത് വച്ച് നീട്ടിയാലും സ്വീകര്താവിനു അത് ഇഷ്ടമാവണമെന്നില്ല.
-
മനസിനെ പരിശീലിപ്പിക്കാന്‍ പറ്റുമോ?
തീര്‍ച്ചയായും.മനുഷ്യന് ലഭ്യമായ വജ്രായുധാമാണ്
മനസ്സ്.കണ്ണും മൂക്കും വായും ഉപയോഗിക്കുന്നതുപോലെ മനസിനേയും ഉപയോഗിക്കാനാവണo. മനസ്സിനെ
ദൃഡവും, സുസ്ഥിരവും,
ക്രിയത്മകമാകവുമാക്കണം. മനസ്സ് കൊണ്ടാണ് വിദേശിയര്‍ നമ്മെ കീഴടക്കിയത് എന്നോര്‍ക്കുക.
-
ആത്മീയതയ്ക്കും ധ്യാനത്തിനും മനസ്സിനെ പകമാക്കാന്‍
ആവുമോ?
മതപരമായ ആത്മീയതയ്ക്ക് പറ്റില്ല. അത് നിങ്ങളെ
നിങ്ങളിലെക്കൊതുക്കുന്നു. പ്രുക്രിതിയുടെ ആഴങ്ങള്‍ അറിയുന്നതാണ് ശരിയായ ആത്മീയത. അതിനു
മനസ്സിനെ വിമുഖമാക്കുകയല്ല വേണ്ടത്. മറിച്ച് അതിന്റെ എല്ലാ വാതിലുകളും
തുറന്നിടുകയാണ്.
ധ്യാനം ഒരാളെ താത്പര്യ രഹിതനക്കുന്നു. നിര്‍ഗുണമായ
മനസ്സിന് വിജയതൃഷ്ണ സാധ്യമല്ല.
നല്ല പുസ്തകങ്ങള്‍ വായിക്കുക, മനസ്സിനെ അത്
വലുതാക്കും. കുളിമുറിപ്പാട്ടുകള്‍ പാടുക മനസ്സിനെ അത് ലാഘവമുള്ളതാക്കും. സംഘര്‍ഷങ്ങളിലോ
സന്തോഷങ്ങളിലോ അമിതമായി അഭിരമിക്കതിരിക്കുക. മനസ്സിനെ അത് സൂക്ഷമവും കൂര്‍മ്മവും
ആക്കും.
-
Positive Thinking എത്ര വേണം?
ഒരു പരിധി വരെ മാത്രം. അത് മാത്രം
മുദ്രാവാക്യമായി സ്വീകരിച്ചാല്‍ സ്വയം വിലയിരുത്താന്‍ കഴിയില്ല. അത് നിങ്ങളെ വഴി
തെറ്റിക്കും. നമ്മുടെ കഴിവുകളും ദൗര്‍ബല്യങ്ങളും പുറത്തു നിന്നു നാം തന്നെ
വിലയിരുത്തുകയാണ് വേണ്ടത്. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും.
-
മനസ്സിനെ ഫോകസ് ചെയ്യുന്നത് ഗുണം ചെയ്യില്ലേ?
ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം.
പരിധിയ്ക്കപ്പുറമുള്ള ഫോക്കസ്സിംഗ് മനസ്സിനെ ഒരു ചട്ടക്കൂടിനകതാക്കും ( A
frozen state of mind). , വേണ്ടതിനെ തിരിച്ചറിയാന്‍ ഒരുപക്ഷെ അപ്പോള്‍
കഴിഞ്ഞെന്നു വരില്ല.
-
താങ്കളുടെ ചില പ്രസിദ്ധമായ പ്രയോഗങ്ങളെ പറ്റി?
പ്രതികൂലമായ സാഹചര്യങ്ങളെ
അനുകൂലമാക്കുന്നതിനെക്കുറിച്ചാണവയെല്ലാം.
‘മുങ്ങുമ്പോള്‍ മുങ്ങിക്കപ്പലവുക’ , ‘നിങ്ങള്ക്ക്
നേരെ എറിയപ്പെടുന്ന കല്ലുകള്‍ കൊണ്ട് കോട്ട പണിയുക’, ‘സ്പീഡ് ബ്രേക്കറെ
ആകാശത്തിലെക്കുയരാനുള്ള ലോഞ്ചിംഗ് പാഡ് ആക്കുക, ‘ഇടുങ്ങിയ തുരങ്കത്തെ കാലിഡോസ്കോപ്
ആക്കുക’ .
-
വിജയിക്കുന്നവനോടുള്ള അസൂയ എങ്ങനെ അടക്കി നിര്‍ത്താം?
അസൂയ ക്രിയത്മകമാവണം. മറ്റുള്ളവരുടെ കഴിവിനെ
സ്വംശീകരിക്കണം. സ്വന്തം ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റണം. അല്ലെങ്കില്‍ അത്
ഊര്‍ജ്ജ നഷ്ടം ആയി മാറും.
-
‘ഈഗോ’ വിജയത്തിന് വിലങ്ങുതടിയല്ലേ?
അല്ല. പക്ഷെ ആവശ്യത്തിനു മാത്രമേ പാടുള്ളൂ താനും.
ഈഗോ ഊരിക്കളഞ്ഞാല്‍ വ്യക്തിത്വം നശിക്കും. ഈഗോ ഒരു റെയിന്‍കോട്ട് പോലെയാവണം. മഴ വരുമ്പോള്‍
മാത്രം ഉപയോഗിക്കുന്ന ഒന്നുപോലെ.
Pawan’s Tips
·
എപ്പോഴും ചിരിക്കുക. മനസ്സ് കൊണ്ടും.
·
മധ്യമപാത സ്വീകരിക്കുക.
·
ചാവേര്‍പ്പടയാളിയുടെ ഊര്‍ജ്ജവും സംന്യസിയുടെ
ശാന്തതയും ആര്‍ജ്ജിക്കുക.
·
പരാജയങ്ങള്‍ പരീക്ഷണങ്ങള്‍ മാത്രമാണെന്ന് കരുതുക.
·
മനസ്സിനെ സ്വതന്ത്രമാക്കുക.
·
മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുക.
·
അറിവ് പകര്‍ന്നു നല്‍കുക. സഹാനുഭൂതി നിലനിര്‍ത്തുക.
·
അവസരങ്ങളെ ഉപയോഗിക്കുക.
2006 ല്‍ ‘മാതൃഭൂമി
തൊഴില്‍വാര്‍ത്ത – ഹരിശ്രീയില്‍ വന്ന അഭിമുഖം ആണിത്. പല മത്സരപരീക്ഷകള്‍ക്കും
തയ്യാറെടുത്തിരുന്ന അക്കാലത്തു പ്രചോദനം നല്‍കുന്ന പലതും ഫയല്‍ ആക്കി
വെയ്ക്കുമായിരുന്നു. കഴിഞ്ഞ ദിവസം ആ പഴയ ഫയല്‍ എന്തിനോ വേണ്ടി തുറന്നപ്പോള്‍ ആദ്യം
കിട്ടിയ പേപ്പര്‍ കഷ്ണം ഇതായിരുന്നു. അന്നും ഇന്നും ഒരുപോലെ പ്രസക്തം എന്ന്
തോന്നി. നിങ്ങളില്‍ പലരും വായിച്ചതായിരുക്കുമെങ്കിലും വായിക്കാത്തവര്‍ക്കായി... :)
thanks...................
ReplyDeleteവളരെ പ്രയോജനകരമായ ലേഖനം. നന്ദി...
ReplyDelete