അരുണാചല്‍ - മ്യാന്മാര്‍ അനുഭവക്കുറിപ്പുകള്‍ - 1 ...................
ലോകത്ത് തന്നെ ദിവസവും കുളിയ്ക്കുന്ന
ജനവിഭാഗങ്ങള്‍ കുറച്ചേ ഉള്ളൂ എന്നാണ് എന്റെ അറിവ്. ലോകം വിടു, ഇന്ത്യ എടുക്കൂ..
മലയാളികളെ പോലെ ശുചിത്വ ബോധം ഉള്ളവര്‍ ആരുണ്ട്?
പലപ്പോഴും അത് തന്നെയാണ് വില്ലനും. ഇങ്ങനെ യാത്രകളൊക്കെ പോവുമ്പോള്‍ ആണ്
ഇത് ശരിക്കും പണി തരിക.
ചായയിട്ടു അവന്‍ കൊണ്ട് തരുമ്പോള്‍ ആ കയ്യില്‍
മുന്‍പ് അരിഞ്ഞ ഉള്ളിയുടെ കഷണങ്ങള്‍ കണ്ടാല്‍ ചായ തൊണ്ടയില്‍ നിന്ന് ഇറങ്ങില്ല !
സബ്ജി ഉണ്ടാക്കാനുള്ള കാബേജ് കഴുകാതെ ആണ് ഇടുന്നത് എന്ന് കണ്ടാല്‍ നമുക്ക്
രാസവളങ്ങളുടെ പേരുകളൊക്കെ ഓര്മ വരും.
സബ്ജി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊലി
കളയാത്ത ഉരുളക്കിഴങ്ങ് ആണ് ഇതിലെന്നും നാട്ടില്‍ നിന്ന് നമ്മുടെ സെപ്ടിക് ടാങ്കില്‍ന്നു
കൊണ്ട് പോവുന്ന സാധനമാണ് ഇതിനു വളം എന്ന് പറഞ്ഞപ്പോള്‍ ഒരുത്തന്‍ നീട്ടി വച്ച വാള്
വലിയൊരു പരിചയായി ചായക്കടയുടെ ടേബിളില്‍ കിടന്നത് ഓര്മ വരുന്നു.
ദൂര യാത്രയൊക്കെ പോവുമ്പോള്‍ ഈ വൃത്തി ബോധം
ബാഗില്‍ എടുത്തു വെക്കും. അവിടുള്ള നാലാള്‍ എങ്ങനെയാണോ ചെയ്യുന്നത് നമ്മളും അത്
പോലെ. അല്ലെങ്കില്‍ യാത്ര പോവേണ്ട കാര്യം ഉണ്ടോ, എന്നത്തേയും പോലെ വീട്ടില്‍
ഇരുന്നാല്‍ പോരെ?
ചങ്ങലങ്ങിലെ ആളുകള്‍ ഒക്കെ കാലത്തെ കാര്യങ്ങള്‍
കാട്ടിലാണ് സാധിക്കുന്നത്. എങ്കില്‍ നമുക്കും ഒരു ദിവസം അങ്ങനെ ജീവിക്കണം. അങ്ങനെ കയ്യിലെ
കുപ്പിയില്‍ അവയിലബിള്‍ വാട്ടറുമായി എല്ലാവരും കാട്ടിലേക്ക്. യൂറോപ്യന്‍
ക്ലോസറ്റില്‍ ഇരുന്ന് മൈക്കിള്‍ ജാക്സന്റെ പാട്ടും കേട്ട് ഇന്ഗ്ലീഷില്‍ തൂറി
ശീലമുള്ള പിള്ളാരില്‍ ഒരാള്‍ ഇതില്‍ നിന്നും ഉള്‍ക്കൊണ്ട ഗുണപാഠം പങ്കുവെച്ചത്
ഇങ്ങനെ
“അതായതു ചേട്ടാ, നമ്മളീ സംഗതി വയറ്റില്‍നിന്നു
ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഓരോ 25% ഫിനിഷ് ചെയ്യുമ്പോളും ടാര്‍ജറ്റ് പോയിന്റ് മാറ്റി
കൊടുക്കണം. ഇല്ലെങ്കില്‍ ആകെ വഷളാവും” !
അടുത്ത് കുളിയ്ക്കനോക്കെ പറ്റിയ വലിയ ഒരു നദി
ഉണ്ടത്രേ. കാര്യമായി അന്വേഷിച്ചു കണ്ടുപിടിച്ചതാണ് ഒരാള്‍. അലക്കാനും അര്‍മാദിച്ചു
കുളിയ്ക്കാനും എല്ലാവരും കൂടെ നദിയിലേക്ക്. ഏറെ പ്രതീക്ഷയോടെ ചോദിച്ച് ചോദിച് നദി
എത്തി. ഒരു കൈത്തോട്. മലമ്പുഴ കനാലില്‍ വേനല്‍ക്കാലത്ത് ഇതിലും വെള്ളം കാണും.. അപ്പുറത്ത്
കുളിക്കുന്ന നാട്ടുകരനോട് ഒരു കപ്പും കടം വാങ്ങി തണുതണാന്നുള്ള വെള്ളം കോരി
ഒഴിച്ച് കുളിച്ചു.
പണ്ട് ബരസോ ഗാവില്‍ പോയി വിശപ്പിന്റെ വിളിയില്‍
പഠിച്ച ഹിന്ദിയുമായി ഞാന്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൂടെ ഉള്ളവരോട് പറഞ്ഞു “ഇങ്ങനെയുള്ള
യാത്രകള്‍ നമുക്ക് ഭാഷ പഠിയ്ക്കാനുള്ള അവസരങ്ങള്‍ ആണ് അതുകൊണ്ട് ഇവിടുന്നു
പോകുമ്പോഴേക്കും ഹിന്ദി ഒക്കെ പഠിച്ചോളിന്‍”
അപ്പൊ ഒരു തലതെറിച്ച ചെക്കന്റെ മറുപടി
“ഏയ്,
നിങ്ങള് ഇന്ഗ്ലീഷ്‌കാരെ കണ്ടിട്ടുണ്ടോ? അവര് ലോകത്ത് എത്ര നാട് കീഴടക്കി,
എന്നിട്ട് അവ്ടെയൊക്കെ പോയി അവടത്തെ ഭാഷ പടിക്യാണോ ചെയ്തത്? അവര് അവരുടെ ഭാഷയും
സംസ്കാരവും അവിടുള്ളവരെ പഠിപ്പിച്ചു. നമ്മളും അതുപോലെ ആവണം”
നിങ്ങളിത് വിശ്വസിച്ചേ പറ്റൂ... തിരിച്ചു വരാന്‍
ദിവസം കാലത്ത് ചായക്കടയില്‍ ചെന്ന് ഇദ്ദേഹം ഉറക്കെ ഓര്‍ഡര്‍ കൊടുത്തു “എട്ടോ, നാല്
ചായ , രണ്ടു റൊട്ടി സബ്ജി” സാധനം മുന്‍പില്‍
എത്തി. ശിവനേ... !
രണ്ടാം ലോക മഹായുദ്ധവുമായി നമ്മുടെ നോര്‍ത്ത്‌ഈസ്ടിനു
നല്ല ബന്ധം ഉണ്ട്. ഇന്നും ഇവിടം ഘനനം ചെയ്താല്‍ യുദ്ധാവശിഷ്ടങ്ങള്‍ കിട്ടുമെന്ന്
ചിലര്‍ പറഞ്ഞു. ചങ്ങലങ്ങില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ആണ് ജയ്രാംപൂരിലേക്ക്. രണ്ടാംലോകമഹായുദ്ധത്തിന്റെ
ഒരു സ്മാരകം ഉണ്ട് ഇവിടെ.
തൊട്ടടുത്ത് നല്ലൊരു പുഴയും തൂക്കു പാലവും. ആ ദിവസം
രസകരമായ കുറേ അനുഭവങ്ങള്‍ സമ്മാനിച്ചു.
good presentation
ReplyDelete